Advertisement
സോഷ്യൽ മീഡിയ

പഠിക്കണമെന്ന് ആവശ്യപെട്ടപ്പോള്‍ അന്ന് ഗ്രാമീണര്‍ ഇവളെ ആട്ടി ഓടിച്ചു..! ഇന്ന് പാകിസ്താന്റെ രക്ഷകയാണ് ഇവള്‍..! സുഹായ് അസീസ്

Advertisement

സുഹായ് അസീസ് എന്ന ധീര വനിതയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാകേന്ദ്രം. പാകിസ്താന്റെ രക്ഷകയാണ് ഇന്ന് അവള്‍. കറാച്ചി നഗരത്തിലെ അതീവസുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കോണ്‍സുലേറ്റിനുനേരെ നടന്ന ആക്രമണത്തെ ധീരമായി പൊരുതി ജയിച്ചത് ഈ യുവതിയുടെ നേതൃത്വമാണ്. ഇന്നലെ കോണ്‍സുലേറ്റിലേക്കു പാഞ്ഞുകയറാന്‍ ശ്രമിച്ച 3 ചാവേറുകളെ ചെറുത്തു. വെടിവെച്ച് വീഴ്ത്തി. അതേസമയം 2 പോലീസുകാരും ചൈനക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു.

പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കാന്‍ വിസമ്മതിക്കുന്ന, സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെ എതിര്‍ക്കുന്നര്‍ ഏറെയുള്ള ഒരു രാജ്യം അവരുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണം ഒഴിവാക്കിയതിന്റെ പേരില്‍ ഇന്നു കടപ്പെട്ടിരിക്കുന്നും സുഹായ് അസീസിനോട് തന്നെ.

ജനിച്ചുവളര്‍ന്ന ഗ്രാമത്തില്‍ നിന്ന് ഒരിക്കല്‍ ഓടിപ്പോകേണ്ടിവന്നു സുഹായ് അസീസിന്. അടുത്ത ബന്ധുക്കള്‍ പോലും എല്ലാം ബന്ധങ്ങളും വേണ്ടെന്നുവച്ച് ഉപേക്ഷിക്കുകയും ചെയ്തു. കാരണം ഒന്നേയുണ്ടായിരുന്നുള്ളൂ. സ്‌കൂളില്‍ പോയി പഠിക്കാന്‍ തയാറായി. മതവിദ്യാഭ്യാസമല്ലാതെ മറ്റൊരു പഠനവും വേണ്ടെന്നായിരുന്നു ഗ്രാമീണരുടെയും ബന്ധുക്കളുടെയും നിലപാട്. പക്ഷേ, സുഹായ് അസീസ് സ്‌കൂളില്‍ പോയി. കോളജില്‍ പോയി. ഉന്നതവിദ്യാഭ്യാസം നേടി. സീനിയര്‍ വനിതാ പോലീസ് സൂപ്രണ്ട് എന്ന പദവിവരെയെത്തി.

എന്നെ സ്‌കൂളില്‍ അയച്ചു പഠിപ്പിക്കാന്‍ കുടുംബം തീരുമാനിച്ചതോടെയാണ് ഞങ്ങള്‍ ഒറ്റപ്പെട്ടത്. സൂഹായ് കുട്ടിക്കാലത്തെക്കുറിച്ചു പറയുന്നു. ഒടുവില്‍ ഗ്രാമത്തില്‍നിന്ന് എനിക്കും മാതാപിതാക്കള്‍ക്കും അഭയം തേടി മറ്റൊരു സ്ഥലത്തേക്കു പോകേണ്ടിവന്നു. സുഹായിയുടെ പിതാവ് അസീസ് തല്‍പൂര്‍ ഒരു എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. ഇടുങ്ങിയ യാഥാസ്ഥിതിക ചിന്താഗതിക്ക് അപ്പുറം മകള്‍ പഠിക്കണമെന്നും ജീവിതത്തില്‍ ഉന്നതനിലയില്‍ എത്തണമെന്നും പിതാവ് ആഗ്രഹിച്ചു. മതവിദ്യാഭ്യാസം മാത്രം മതി എന്ന ആശയത്തോട് അദ്ദേഹം യോജിച്ചില്ല. ആരൊക്കെ എതിര്‍ത്താലും ഒറ്റപ്പെട്ടാലും മകള്‍ക്കു മികച്ച വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.

സ്‌കൂള്‍ പഠനത്തിനും ഇന്റര്‍മീഡിയറ്റ് ക്ലാസ്സുകള്‍ക്കുംശേഷം സിന്ധ് പ്രവിശ്യയിലുള്ള സുബൈദ ഗേള്‍സ് കോളജില്‍നിന്ന് സുഹായ് ബികോം ബിരുദം സ്വന്തമാക്കി. സുഹായ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. പക്ഷേ സമൂഹത്തിനു പയോജനം ചെയ്യുന്ന ഒരു ജോലിയിലായിരുന്നു സൂഹായ്ക്കു താല്‍പര്യം. സമ്പത്തോ പദവിയോ അല്ല മറിച്ച് ആശയങ്ങളും വലിയ ലക്ഷ്യങ്ങളുമാണ് അവരെ നയിച്ചത

കഠിനാധ്വാനവും കുടുംബത്തിന്റെ പിന്തുണയുമാണ് ഇന്നത്തെ നിലയില്‍ തന്നെ എത്തിച്ചതെന്നു പറയുന്നു സുഹായ് അസീസ്. ദേശീയവാദികളായിരുന്നു എന്റെ അച്ഛനമ്മമാര്‍. കുട്ടിക്കാലത്തുതന്നെ സിന്ധി ഭാഷയിലെ കവിതകള്‍ ഞാന്‍ മനഃപാഠമാക്കി. അതിനെന്നെ പ്രേരിപ്പിച്ചതും അച്ഛനമ്മമാര്‍ തന്നെ. അങ്ങനെ സാഹിത്യത്തിലും ചരിത്രത്തിലും എനിക്കു താല്‍പര്യം വര്‍ധിച്ചു. ആ പഠനമാണ് ആദ്യശ്രമത്തില്‍തന്നെ പരീക്ഷ വിജയിക്കാന്‍ തന്നെ സഹായിച്ചതെന്നും സുഹായ് ഓര്‍മിക്കുന്നു.

Advertisement
Advertisement