കൂട്ടുകാരുമൊത്ത് ചായക്കടയിൽ ഇരുന്നു ചായ കുടിക്കുമ്പോൾ കോമൺ ആയി കടന്നു വരുന്ന ഒരു ടോപ്പിക്ക് ആണ് ബിസിനസ്സ്.പല ബിസിനസ്സ് ആശയങ്ങളും സംസാരിക്കും ,ചിലതൊക്കെ നടക്കും ,പലതും സംസാരം മാത്രമായി ഒതുങ്ങും.എന്നാൽ അത്തരത്തിൽ കൂട്ടുകാരുമൊത്ത് ഒരു ചായക്കടയിൽ ഇരുന്നുള്ള സംസാരത്തിനിടയിൽ തോന്നിയ ബിസിനസ്സ് ആശയം,ഇന്ന് വീഡിയോ പ്രൊഡക്ഷൻ & ഡിജിറ്റൽ മാർക്കറ്റിങ് സർവ്വീസുകളിലൂടെ കമ്പനികളെ ഗ്രോത്തിലേക്ക് എത്തിക്കുന്ന കോഴിക്കോട് മങ്കാവ് ആസ്ഥാനമായുള്ള Dr.Ads എന്ന അഡ്വെർടൈസിങ് ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ആക്കി വളർത്തിയിരിക്കുക ആണ് മൂന്നു യുവാക്കൾ..വീഡിയോ പ്രൊഡക്ഷൻ ,കോൺടെന്റ് വ്റൈറ്റിങ് ,ഡിജിറ്റൽ മാർക്കറ്റിങ് ,ബ്രാൻഡിംഗ് & അഡ്വെർടൈസിങ് സർവ്വീസുകൾ ആണ് Dr.Ads നൽകി വരുന്നത്.മൂന്നു പേരിൽ നിന്നും തുടങ്ങി ഇന്ന് ഫ്രീലാൻസ് വർക്കേഴ്സ് ഉൾപ്പടെ 20 പേരോളം ഭാഗമായി ഉള്ള ഒരു കമ്പനി ആയി ചായ സംസാരത്തിനിടയിൽ വന്ന ബിസിനസ്സ് ആശയം മാറി.. കോഴിക്കോട് സ്വദേശികൾ ആയ വിഷ്ണു,അക്ഷയ് ,അഷിൻ ,പ്രണവ് എന്നിവർ ചേർന്നാണ് 2024 ൽ Dr.Ads എന്ന സംരംഭം സ്റ്റാർട്ട് ചെയ്തത്. മൾട്ടിമീഡിയ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് പ്രൊഫഷൻ ആയുള്ള 4 പേരും വിവിധ കമ്പനികളിൽ വർക്ക് ചെയ്യുക ആയിരുന്നു.ഒപ്പം ഫ്രീലാൻസ് ആയി വർക്കുകളും ചെയ്തിരുന്നു.ഒരു ചായ പീടിയ സംസാരത്തിനിടയിൽ സ്വന്തമായി ഒരു കമ്പനി സ്റ്റാർട്ട് ചെയ്യുന്നതിനെ പറ്റി സംസാരം വരികയും അവിടെ വെച്ച് തന്നെ ബാക്കി പ്ലാനും കമ്പനിക്ക് പേരിടുകയും ചെയ്തു.ജോലി റിസൈൻ ചെയ്ത് കോഴിക്കോട് പാളയത്ത് ഒരു ചെറിയ റൂം എടുത്ത് കമ്പനി സ്റ്റാർട്ട് ചെയ്തു. 6 മാസം റൺ ചെയ്തപ്പോഴേക്കും പേയ്മെന്റ് ഡിലേ പോലുള്ള പ്രശ്നങ്ങൾ വരികയും റൂം ഒഴിഞ്ഞു കൊടുത്തു 2 പേർ വേറെ കമ്പനിയിൽ വീണ്ടും ജോലിക്ക് കയറുകയും ചെയ്തു.2 പേർ ഫ്രീലാൻസ് വർക്ക് തുടർന്നു.കുറച്ചു നാളുകൾക്ക് ശേഷം ഒരു ട്രൈ കൂടെ ചെയ്യാം എന്ന് കരുതി വിഷ്ണു,അക്ഷയ് ,അഷിൻ എന്നിവർ വീണ്ടും ഒന്നിച്ചു റീസ്റ്റാർട്ട് ചെയ്തു.ബഡ്ജറ്റ് ഫ്രണ്ട്ലി ആയി സേവനം നൽകി പല കമ്പനികളെയും വളർച്ചയിലേക്ക് എത്തിച്ചു...അങ്ങനെ റെഫറൻസ് വഴി കൂടുതൽ ക്ലൈന്റ്സ് നെ കിട്ടി.ഇപ്പോഴും ചെയ്ത വർക്കിന്റെ റെഫറൻസ് വഴി ക്ലൈന്റ്സ്നെ ലഭിച്ചു കൊണ്ടിരിക്കുന്നു.അത് കൊണ്ട് തന്നെ ഇതുവരെ ക്ലയന്റ്സിനായി മാർക്കറ്റ് ചെയ്യേണ്ടി വന്നിട്ടില്ല.നിലവിൽ ഉള്ള ക്ലൈന്റ്സ്നു മികച്ച റിസൾട്ട് നല്കാൻ സാധിക്കുന്നതിനാൽ അവർ തന്നെ ബഡ്ജറ്റ് സ്വയം കൂട്ടിയും,റെഫെറെൻസ് നൽകിയും നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.രണ്ട് വർഷത്തെ പ്രയത്നം കൊണ്ട് LLP കമ്പനി ആയി ഫോം ചെയ്യുകയും ചെയ്തു.നമ്മൾ ചെയ്യുന്ന വർക്ക് ആത്മാർഥമായി ചെയ്തു കൊണ്ടിരിക്കുക..എന്നെങ്കിലും ആ ഹാർഡ് വർക്കിന് റിസൾട്ട് ലഭിക്കും എന്നാണ് മൂവർക്കും പറയുവാൻ ഉള്ളത്. Address : Drads, VK Tower, Mankavu Calicut - 673007, Kerala Email: dradsoffice@gmail.com Phone: 91 9207007517