വിശുദ്ധ ഖുർആൻ മുസ്ലിങ്ങൾ എല്ലാവരും പാരായണം ചെയ്യും എങ്കിലും അതിന്റെ അർഥം അറിഞ്ഞു പാരായണം ചെയ്യുവാൻ എല്ലാവര്ക്കും സാധിച്ചു എന്ന് വരില്ല .അറബി ഭാഷയിൽ പ്രാവീണ്യം ഉള്ളവർക്കാണ് അതിനു സാധിക്കുക.എന്നാൽ ഇപ്പോൾ ടെക്‌നോളജി വളർന്നപ്പോൾ അതിനുള്ള സാഹചര്യവും വന്നിട്ടുണ്ട്.ഖുർആനിലെ ഓരോ സൂറത്തിന്റെയും അർഥം ഉൾപ്പടെ ഉള്ള പല മൊബൈൽ ആപ്പുകളും ഇന്നിപ്പോൾ ലഭ്യമാണ്.അത്തരത്തിൽ ഉള്ള ഒരു മൊബൈൽ ആപ്പ് ആണ് Quran Lalithasaram .D4media ആണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.ഇതൊനൊടകം 10000 ൽ അധികം ആളുകൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
ഓരോ ആയതിനും അറബിയിലും മലയാളത്തിലും ഉള്ള വോയ്‌സ് ലഭ്യമാണ്.അറബിയിൽ Mishari Al Afasi’s ഓഡിയോയും ,മലയാളത്തിൽ Noushad Ibrahim’s സൗണ്ടും ആണ് ഉള്ളത്.കൂടാതെ ഓരോ ആയതിന്റെയും താഴെ അതിന്റെ മലയാളം അർത്ഥവും നൽകിയിട്ടുണ്ട്.
ഈ ആപ്പിന്റെ പ്രത്തേകതകൾ താഴെ പറയുന്നവ ആണ്
ഈ ആപ്പ് പ്ലെ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് സൗജന്യമായി ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാം .മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തോ പ്ലെ സ്റ്റോറിൽ Quran Lalithasaram എന്ന് സേർച്ച് ചെയ്തോ ആപ്പ് ഡൌൺലോഡ് ചെയ്യാം.15 എം ബി ആണ് ആപ്പിന്റെ വരുന്നത്.നിലവിലെ വേർഷൻ 3.26 ആണ് .