Advertisement

വാഹനം വാങ്ങാന്‍ ഷോറൂമിലെത്തിയ ജയസൂര്യയെ ഞെട്ടിച്ച് ജീവനക്കാര്‍; വീഡിയോ

Advertisement

പുണ്യാളനും ആടിന്‍റെ വിജയങ്ങള്‍ ആഘോഷിക്കാന്‍ ജയസൂര്യ സ്വന്തമാക്കിയത് ഒരു ബെന്‍സ് എസ്‌യുവിയാണ്. ബെന്‍സിന്റെ ലക്ഷ്വറി എസ്‌യുവി ജിഎല്‍സി 220 ഡിയാണ് ജയസൂര്യ സ്വന്തമാക്കിയത്. കൊച്ചിയിലെ ബെന്‍സ് ഡീലര്‍ഷിപ്പായ രാജശ്രീ മോട്ടോഴ്‌സില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.

ജയസൂര്യ വാഹനം സ്വന്തമാക്കാന്‍ കുടുംബവുമൊത്താണ് ഷോറൂമിലെത്തിയപ്പോള്‍ ആട് 2 ലെ കഥാപാത്രങ്ങളും ഷോറൂമിലുണ്ടായിരുന്നു.ബെൻസ് സി–സിക്ലാസിന് തുല്യമായി എസ്‌യുവി എന്നാണ് ജിഎൽസിയെ കമ്പനി വിശേഷിപ്പിക്കുന്നത്.ആഡംബരത്തിനു പുറമെ സ്ഥല സൗകര്യം, സുരക്ഷിതവും സുഖകരവുമായ യാത്ര, ഓഫ്‌റോഡിങ് ശേഷി, ഇന്ധനക്ഷമത എന്നിവ ഒത്തിണങ്ങിയ വാഹനമാണ് ജിഎല്‍സി. 2143 സിസി ഇന്‍ലൈന്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് 220 ഡി 4 മാറ്റിക്കില്‍ ഉള്ളത്. 3300-4200 ആര്‍പിഎമ്മില്‍ 168 ബിഎച്ച്പി കരുത്തും 1400 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.3 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ കൂടിയ വേഗം 210 കി.മീയാണ്.

വാഹനം സ്വന്തമാക്കാന്‍ ഷോറൂമിലെത്തിയപ്പോള്‍ രസകരമായ ചില സംഭവങ്ങളും അരങ്ങേറി. ഷോ റൂമിലെത്തിയ താരം നോക്കുമ്പോഴുണ്ട് ദേ പൊലീസ് യൂണീഫോമില്‍ നില്‍ക്കുന്നു, സാക്ഷാല്‍ സര്‍ബത്ത് ഷമീര്‍. ഷമീറിനെക്കണ്ട് ഞെട്ടിയ പാപ്പന്‍ കണ്ണുതിരുമ്മി നോക്കുമ്പോള്‍ ആശ്വാസമായി. ദാ നില്‍ക്കുന്നു അറക്കല്‍ അബു. പിന്നെ ആട് 2 ലെ ഓരോ കഥാപാത്രങ്ങളും താരത്തിന്‍റെ മുമ്പിലെത്തി. ജയസൂര്യക്ക് സര്‍പ്രൈസായി ഷോറൂം ജീവനക്കാർ തന്നെയാണ് സർബത്ത് സമീറും അറയ്ക്കൽ അബുവിന്‍റെയുമൊക്കെ വേഷത്തിലെത്തിയത്.

കടപ്പാട് – Anweshanam

Advertisement
Advertisement