ടെക്നോളജിയുടെ മനുഷ്യ ജീവിതത്തെ കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ സഹായിച്ചു . ദിവസേനയുള്ള പുതിയ കണ്ടുപിടിത്തങ്ങൾ നമ്മുടെ ജോലി ഭാരത്തെ കുറയ്ക്കുന്നു. അതുപോലെ ഒന്നാണ് ഗൂഗിൾ അസിസ്റ്റൻറ് .വെർച്വൽ അസിസ്റ്റൻറ് എന്ന രീതിയിലാണ് ഇത് നമ്മെ സഹായിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കണ്ടുപിടിച്ച ഈ സാങ്കേതിക വിദ്യ ഒട്ടുമിക്ക ആൻഡ്രോയിഡ് ഫോണുകളിലും പ്രവർത്തിക്കുമെങ്കിലും ഇന്നും ധാരാളം പേർക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകളില്ല.
ചില ഫോണുകളിൽ ആപ്ലിക്കേഷൻ ഗ്യാലറിയിൽ ഈ സംവിധാനം കാണണമെന്നില്ല,അതുകൊണ്ട് എങ്ങനെയാണ് ഇത് ഉപയോഗിക്കുകയെന്ന് താഴെ പറയുന്നു:
ആൻഡ്രോയിഡ് ഫോണിലെ ഹോം ബട്ടൺ അമർത്തിപ്പിടിച്ചതിനുശേഷം “ഹായ് എനിക്ക് എങ്ങനെ സഹായിക്കാനാകും” എന്ന ഒരു ചോദ്യം സ്ക്രീനിൽ തെളിയും .ഗൂഗിൾ അസിസ്റ്റൻ്റിന്റെ ഈ ചോദ്യത്തിന് നമുക്ക് വോയ്സിലൂടെയോ, ടൈപ്പ് ചെയ്തോ മറുപടി നൽകാവുന്നതാണ്.
ഇത്തരത്തിൽ വോയിസ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ആവശ്യമുള്ള എന്തെങ്കിലും വിവരങ്ങൾ നേടുന്നത് ഇന്നത്തെ കാലത്ത് വളരെ സാധാരണമാണ്. കൂടുതൽ സമയം ലാഭിക്കുന്നതിനുമിത് സഹായിക്കുന്നു.
ഗൂഗിൾ അസിസ്റ്റൻറ് മലയാളത്തിലും
ഏതു ഭാഷയിലും നമുക്ക് ഗൂഗിൾ അസിസ്റ്റൻറിനോട് സംസാരിക്കാവുന്നതാണ്. മലയാളത്തിൽ എങ്ങനെ സംസാരിക്കാം എന്ന് നോക്കാം:
ആൻഡ്രോയ്ഡ് ഫോണിൽ ഹോം ബട്ടൺ അമർത്തിപ്പിടിച്ചതിനുശേഷം “നിനക്ക് മലയാളത്തിൽ സംസാരിക്കാൻ കഴിയുമോ “എന്ന് അസിസ്റ്റൻ്റിനോട് ചോദിക്കുക.ഇതിന് മറുപടിയായി “ശരി അസിസ്റ്റൻറ് മലയാളത്തിലേക്ക് മാറ്റുകയും ചെയ്യുന്നു” എന്ന് ലഭിക്കും.
ഈ പ്രക്രിയയ്ക്ക് ശേഷം നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ മലയാളത്തിലും ചോദിക്കാവുന്നതാണ്.
ഇത്തരത്തിൽ നമുക്ക് ആവശ്യമായ വിവരങ്ങൾ ഏതു ഭാഷയിലും ശേഖരിക്കാം. നമുക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ, സിനിമകൾ, വായനകൾ എന്നിവയെല്ലാം നിമിഷനേരം കൊണ്ട് ഗൂഗിൾ അസിസ്റ്റൻ്റിന്റെ ഉപയോഗത്തോടെ നമുക്ക് ലഭിക്കും. 8 ഇന്ത്യൻ ഭാഷകളിലും നമുക്ക് ഈ സേവനം ലഭ്യമാണ്.