ഒത്തിരി നാളായി സ്വന്തമായൊരു വീട് എന്നത് സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം.ഭവനരഹിതർക്ക് ഭവനം പണിതു കൊടുക്കുന്നതിന് മുഖ്യമന്ത്രിയുടെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാവുന്നതാണ്.
ദിവസേനയുള്ള സ്ഥലത്തിൻ്റെ വിലക്കയറ്റവും,വീട് നിർമ്മിക്കുന്നതിനുള്ള ചിലവും വർധിച്ച് സാധാരണക്കാർക്ക് ബുദ്ധിമുട്ട് ജനിപ്പിക്കുന്നതിനാൽ ഈ പദ്ധതി വളരെ ആശ്വാസമായിരിക്കും. സ്വന്തമായി സ്ഥലമുള്ളവർക്ക് മാത്രമാണ് മുൻപ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ.എന്നാൽ ഇപ്പോൾ സ്ഥലം കൈവശമില്ലാത്തവർക്ക് പോലും ഇതിലൂടെ വീട് നിർമ്മിക്കുന്നതിനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്.
കേരളത്തിൽ നിർധനരായ ധാരാളം ജനങ്ങൾക്ക് സ്വന്തമായി വീടില്ല എന്നതിനാലാണ് ലൈഫ് മിഷൻ പദ്ധതി ആരംഭിച്ചത് .മുൻപ് അപേക്ഷിച്ച് വീട് നിർമ്മിക്കാൻ സാധിക്കാത്തവർക്ക് വീണ്ടും ഇതിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ പദ്ധതിയിൽ നിബന്ധനകൾ താഴെ പറയുന്നു.
മൂന്നുലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം ഒരു കുടുംബത്തിൻ്റെ വാർഷിക വരുമാനം.ഒരേ റേഷൻ കാർഡിൽ പേരുള്ളവരെല്ലാം ഒരു കുടുംബമായാണ് പരിഗണിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാംഘട്ട ലൈഫ് മിഷൻ പദ്ധതി പാവപ്പെട്ടവർക്ക് അത്യാവശ്യ സൗകര്യങ്ങളടങ്ങിയ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക