Advertisement
ആരോഗ്യം

ഒന്നേകാൽ ലക്ഷത്തിൽ അധികം ബെഡുകൾ തയ്യാർ ,എന്തും നേരിടാൻ സംസ്ഥാനം പൂർണസജ്ജം

Advertisement

സംസ്ഥാനത്തു ഒന്നേകാൽ ലക്ഷത്തിൽ അധികം ബെഡുകൾ തയ്യാർ ,കൊറോണയെ തുടർന്നുള്ള എന്തും നേരിടാൻ സംസ്ഥാനം പൂർണസജ്ജം

കോവിഡിനെ തുടർന്ന് ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും നേരിടുവാൻ സംസ്ഥാനം പൂർണമായും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഗവർമെന്റ് പ്രൈവറ്റ് ഹോസ്പിറ്റലുകളിയായി ഒന്നേകാൽ ലക്ഷത്തിൽ അധികം കിടക്കകൾ സജ്ജമാണ്.ഇത് കൂടാതെ പ്രത്യേക കോവിഡ് സെന്ററുകളുടെ സേവനങ്ങളും ലഭ്യമാകും.കൊറോണ അവലോകന യോഗത്തിനു ശേഷം വൈകിട്ട് മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് 517 കൊറോണ കെയർ സെന്ററുകളിലായി 17461 ഐസൊലേഷൻ ബെഡ്ഡുകളും ,ഹോസ്പിറ്റലുകളിൽ 10813 ഐസൊലേഷൻ ബെഡ്ഡുകളും ഇതിലിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്.നിലവിൽ സംസ്ഥാനത്ത് ഇപ്പോൾ 38 കൊറോണ കെയർ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.

കാസർഗോഡ് മെഡിക്കൽ കോളേജ് നാലു ദിവസം കൊണ്ട് കോവിഡ് ആശുപത്രിയായി പ്രവർത്തനം തുടങ്ങി.ആദ്യ ഘട്ടം എന്ന നിലയിൽ 200 ഓളം കിടക്കകളും 10 ഐസിയു കിടക്കകളും ഒരുക്കി.ഉടന്‍ 100 കിടക്കകളും 10 ഐസിയു കിടക്കകളും സജ്ജമാകും.

Kerala state is fully equipped to deal with any situation

Advertisement
Advertisement