പാലക്കാട് വന്നാല്‍ തീര്‍ച്ചയായും പോകേണ്ട ഒരു സ്ഥലമാണ് ധോണി വെള്ളച്ചാട്ടം.. അവിടേക്ക് പോകുന്ന വഴി.. പാലക്കാട് ജില്ലയിൽ വന്നാൽ തീർച്ചയായും പോകേണ്ട ഒരു സ്ഥലമാണ് ധോണി വെള്ളച്ചാട്ടം…പാലക്കാട് ടൗണിൽ നിന്ന് ഒലവക്കോട് പോയി..അവിടെ നിന്നു ഒരു അഞ്ച് കിലോമീറ്റർ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മഴക്കളങ്ങളിൽ വന്നാൽ ഈ സ്ഥലത്തിന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കാൻ കഴിയുന്നതാണ്.ഒരാൾക്ക് 100 രൂപയാണ് എൻട്രൻസ് ഫീ.പൊതുവെ ഇത് കൂടുതലാണെന്ന് തോന്നുമെങ്കിലും ഉള്ളിലേക്ക് നടക്കുംതോറും ആ ധാരണ മാറി വരും.
എൻട്രൻസ് ഗേറ്റിന്റെ അവിടെ വണ്ടി നിർത്തി കാടിന്റെ ഉള്ളിലേക്ക് ഒരു 4 കിലോമീറ്റർ നടന്നാലാണ് വെള്ളച്ചാട്ടത്തിലെത്തുക.കല്ലുപതിച്ച നാട്ടുവഴിയിലൂടെ നടക്കുമ്പോൾ പ്രകൃതിയുടെ മുഴുവൻ ഭംഗിയും ആസ്വദിച്ചു നടക്കാൻ സാധിക്കുന്നതാണ്.അവിഡിവിടങ്ങളിലായി ചെറിയ നീർച്ചാലുകളും നടക്കുന്ന പാതക്ക് സമാന്തരമായി ഒരു ചെറിയ വെള്ളത്തിന്റെ ഒഴുക്കും ഉണ്ട്.എടുത്തു പറയേണ്ട ഒരു കാര്യമെന്തെന്ന് വെച്ചാൽ ഈ സ്ഥലം 100 ശതമാനം പ്ളാസ്റ്റിക് വിമുക്തമാണ്.ഞാൻ നടന്ന വഴികളിൽ ഒരു കഷ്ണം പ്ലാസ്റ്റിക്കോ പേപ്പറോ കണ്ടില്ല. ഇതിൽ അവിടുത്തെ ജീവനക്കാർ പ്രതിട്ടക പങ്ക് വഹിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ അവിടെ പോകുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം.ആനയും കടുവയും ഉള്ള കാടാണെന്നു കയറുമ്പോൾ തന്നെ പറയുന്നുണ്ട്.അവിടെ പോയതിൽ ചിലർ ആനയെ കണ്ടുവെന്നും പറയുന്നുണ്ട്.ചുവടെ കൊടുത്ത ചിത്രം ഇന്ന് ഞാൻ അവിടെ പോയപ്പോൾ എടുത്തതാണ്. ഒരിക്കലും ഇവിടേക്കുള്ള യാത്ര നിങ്ങളെ നിരാശപ്പെടുത്തുകയില്ല..
COURTESY:പ്രണയമാണ് യാത്രയോട്