Advertisement
സോഷ്യൽ മീഡിയ

കടലിനടിയിൽ പോയി ചിത്രങ്ങളെടുക്കാം ,കടൽ ജീവികളുമായി സെൽഫി എടുക്കാം

Advertisement

സോഷ്യൽ മീഡിയ വളർന്നതിനോടൊപ്പം വളരുന്ന ഒരു മേഖല ആണ് ഫോട്ടോഗ്രാഫി.ഇപ്പോൾ ഫോട്ടോ എടുക്കാൻ മുന്തിയഇനം ക്യാമറ വേണമെന്ന് തന്നെ ഇല്ല.സ്മാർട്ടഫോണിലെ ക്യാമറ ടെക്നോളജി അനുദിനം വളർന്നു കൊണ്ടിരിക്കുന്നു.എവിടെ ഫംഗ്‌ഷന്‌ പോയാലും യാത്ര പോയാലും ഫോട്ടോ എടുക്കലും സെൽഫി ഫോട്ടോ എടുക്കലും ഒക്കെ സർവ്വ സാധാരണം ആയി മാറിയിരിക്കുന്നു.ഇങ്ങനെ ഫോട്ടോ എടുക്കുന്നവരുടെ ഒരു പ്രധാന ലൊക്കേഷൻ ആണ് ബീച്ച്.മനോഹരമായ കടലിന്റെ ചിത്രങ്ങൾ എടുക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.അത്രയ്ക്ക് മനോഹരവും കൗതുകവും ഉണർത്തുന്നതാണ് കടൽ.കടലിനടിയിൽ പോയി ചിത്രങ്ങൾ എടുക്കുവാന് കടലിനടിയിലെ ജീവ ജാലങ്ങളുമായി സെൽഫി എടുക്കുവാനും സാധിച്ചാലോ ?എത്ര മനോഹരം ആയിരിക്കും അത്.താല്പര്യം ഉണ്ടെങ്കിൽ അവസരം റെഡി .എങ്ങനെ എന്നല്ലേ ?

ഇത്തരത്തിൽ താല്പര്യം ഉള്ളവർക്കായി ബോണ്ട് സഫാരി കോവളം എറണാകുളം ഹോട്ടൽ IBIS ൽ വെച്ച് അണ്ടർ വാട്ടർ ഫോട്ടോഗ്രാഫി എന്ന വിഷയത്തിൽ ഫെബ്രുവരി 22 നു ഒരു വർക്ഷോപ് നടത്തുന്നു.ഫോട്ടോഗ്രാഫി ഇഷ്ടപെടുന്നവർക്കും,സാഹസികത ഇഷ്ടപ്പെടുന്നവർക്കും സ്കൂബ ഡൈവിംഗ് ചെയ്യാൻ താല്പര്യം ഉള്ളവർക്കും ഈ വർക്ഷോപ്പിൽ പങ്കെടുക്കാം.ഫോട്ടോഗ്രാഫി മേഖലയിലെ മുതിർന്നവരുമായി സംവദിക്കാനും,അണ്ടർ വാട്ടർ ഫോട്ടോഗ്രാഫി ചെയ്യുവാൻ ആവശ്യമായ നിർദ്ദേശങ്ങളും,ഉപകരണങ്ങളും ഈ വർക്ഷോപ്പിൽ വെച്ച് പരിചയപ്പെടാം.അണ്ടർ വാട്ടർ ഫോട്ടോഗ്രാഫിയിൽ വർഷങ്ങളുടെ പരിചയം ഉള്ളവരാണ് വർക്ഷോപ്പ് നയിക്കുന്നത്.

സ്കൂബ ഡൈവിങ്ങിനെ പറ്റിയും കേരളത്തിലെ കടൽ തീരങ്ങളെ പറ്റിയും ഈ വർക്ഷോപ്പിലൂടെ പരിചയപ്പെടാം.മാത്രമല്ല താല്പര്യമുള്ളവർക്ക് സ്കൂബ ഡൈവിംഗ് ചെയ്യുവാനും അണ്ടർ വാട്ടർ ഫോട്ടോഗ്രാഫി നടത്തുവാനും ബോണ്ട് സഫാരി കോവളം അവസരം ഒരുക്കുന്നു.

Advertisement
Advertisement