നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സിനായി ഒരു പോഡ്കാസ്റ്റ് ഷൂട്ട് ചെയ്യണോ? മലപ്പുറം കോഴിക്കോട് എന്നിവിടങ്ങളിൽ ആണ് നിങ്ങളുടെ ലൊക്കേഷൻ എങ്കിൽ പോഡ്കാസ്റ്റിങ് സ്റ്റുഡിയോ നിങ്ങളുടെ ലൊക്കേഷനിലേക്ക് എത്തും? ഇനി നിങ്ങളുടെ ബിസിനസ്സിനായി ഒരു ഓഫീസ് അഡ്ഡ്രസ്സ് വേണോ ? അതും മലപ്പുറം മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന mows ൽ റെഡി ആണ്.കോ വർക്കിങ് സ്‌പേസ് ,വിർച്വൽ ഓഫീസ് , ഡെഡിക്കേറ്റഡ് ഓഫീസ് സെറ്റപ് ,മീറ്റിങ് റൂംസ് എന്നിങ്ങനെ ഒരു ബിസിനസ്സിനു അല്ലെങ്കിൽ സ്റ്റാർട്ടപ്പിനു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കോ വർക്കിങ് സ്‌പേസ് ആണ് mows . 24 മണിക്കൂറും ആക്സസ് ,കോഫീ കൗണ്ടർ,ഹൈ സ്പീഡ് ഇന്റർനെറ്റ് , ഗെയിമിങ് ഏരിയ എന്നിങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും ഏകദേശം 5300 sqft ൽ പ്രവർത്തിക്കുന്ന Mows- my own work space ൽ നൽകുന്നു.തുടങ്ങി വെറും ഒരു വർഷം പിന്നിടുമ്പോൾ കമ്പനിയുടെ മൂല്യം 2 കോടി രൂപ ആണ്.
മുഹമ്മദ് നിഹാൽ,ഇർഷാദ് പുതിയകത്ത്,ഷഹിൽ മുഹമ്മദ് എന്നിവർ ആണ് മൗസിന്റെ പിന്നിൽ.മഞ്ചേരി പോലുള്ള ഒരു സ്ഥലത്ത് കോ വർക്കിങ് സ്‌പേസ് വിജയിക്കുമോ എന്ന ചോദ്യങ്ങൾക്ക് അത് വിജയിപ്പിച്ചു കാണിച്ചു കൊണ്ടാണ് മൂവർ സംഘം മറുപടി നൽകിയത്.ഏകദേശം 150 വർക്കിങ് സ്‌പേസുകളിൽ 80 % ഇതിനോടകം ഫിൽ ആയി കഴിഞ്ഞു.കോവിഡ് വന്നതോടെ കൂടുതൽ പേർ വർക്ക് ഫ്രം ഹോം ചൂസ് ചെയ്തതും,ഫ്രീലാൻസ് ആയി വർക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതും ഗുണകരമായി.
ഒരു കോ വർക്കിങ് സ്‌പേസ് എന്നതിൽ ഉപരി ഒരു കമ്മ്യൂണിറ്റി ബിൽഡ് ചെയ്യാൻ ആണ് Mows- my own work space ശ്രമിച്ചത്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ബൂട്ട് ക്യാമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ,CA ,ഡിജിറ്റൽ മാർക്കറ്റിങ്,ട്രേഡിങ് കമ്യൂണിറ്റി എന്നിങ്ങനെ വിവിധ കമ്പനികൾ മൗസിൽ പ്രവർത്തിക്കുന്നതിനാൽ പുതുതായി മൗസിലേക്ക് വരുന്ന ഒരു കമ്പനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും Mows-ൽ തന്നെ ലഭിക്കുന്നു.അങ്ങനെ ഒരു സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം ആയി മൗസ് മാറി. പുതുതായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങുവാൻ പോകുന്നവർക്ക് വേണ്ട എല്ലാവിധ സപ്പോർട്ടും മൗസ് നൽകി വരുന്നു.അടുത്ത രണ്ട് വർഷത്തിനുള്ളിൽ കേരളത്തിലെ പ്രധാന നഗരങ്ങളിൽ കോ വർക്കിങ് സ്‌പേസ് + സ്പോർട്സ് ഹബ്+ ഫുഡ് ഏരിയ എന്നിങ്ങനെയുള്ള സിസ്റ്റം ബിൽഡ് ചെയ്യുവാൻ ആണ് ഫ്യുച്ചർ പ്ലാൻ.കൂടാതെ ദുബായ് & റിയാദ് എന്നിവിടങ്ങളിലും കോ വർക്കിങ് സ്‌പേസ് ആരംഭിക്കാനുള്ള നീക്കവും നടക്കുന്നു.2030 നുള്ളിൽ കമ്പനിയുടെ മൂല്യം 25 – 30 കോടിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ ആണ് മൂന്നു പേരും വർക്ക് ചെയ്യുന്നത്.