Advertisement
വീട്

മിതമായ നിരക്കിൽ 3 BHK ഭവനം ഇനി നിങ്ങൾക്കും സ്വന്തമാക്കാം

Advertisement

സാധാരണക്കാരനായ ഒരു വ്യക്തിക്ക് അത്യാവശ്യ സൗകര്യങ്ങൾ അടങ്ങിയതും, എന്നാൽ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ കഴിയുന്നതുമായ ഒരു വീടാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. 1400 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ഈ അതിമനോഹരമായ ഭവനത്തിൽ ലളിതമായ വാസ്തുവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്.വീടിൻ്റെ മുൻവശത്തുനിന്ന് നോക്കുമ്പോൾ കാണുന്ന തൂണുകളും,എലിവേഷനും കൂടുതൽ സൗന്ദര്യമേകുന്നു.

വിശാലമായ കാർപോർച്ച് ഇതിൻ്റെ മറ്റൊരു പ്രത്യേകതയാണ്.ഇൻ്റീരിയറുകളിലും വീടിൻ്റെ മറ്റു ചുമരുകളിലുമായി വെള്ളനിറം ഉപയോഗിച്ചിരിക്കുന്നതിനാൽ ഇത് കൂടുതൽ സമാധാന അന്തരീക്ഷം നൽകുന്നു. ശരിയായ സ്ഥലത്ത് ജനലുകൾ സജ്ജീകരിക്കുന്നതിനാൽ സൂര്യപ്രകാശം കൃത്യമായ അളവിൽ വീട്ടിൽ പ്രവേശിക്കുന്നുണ്ട്. ഈ ഒരുനില  ഭവനത്തിൻ്റെ മറ്റു പ്രത്യേകതകൾ താഴെ പറയുന്നു.

സിറ്റൗട്ട്
ലിവിംഗ് റൂം
ഡൈനിങ്ങ് ഹാൾ
ബെഡ്റൂം 3 (ബാത്രൂം അറ്റാച്ച്ഡ്)
അടുക്കള
സ്റ്റോർ മുറി
വർക്കിങ് ഏരിയ
സ്റ്റെയർ റൂം എന്നിവയാണ്.

മിതമായ നിരക്കിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന്റെ മറ്റൊരു സവിശേഷത- മുറികൾക്ക് നൽകിയിരിക്കുന്ന സ്വകാര്യതയാണ്. അതുപോലെ ഓരോ മുറിയിലും വായുസഞ്ചാരവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഈ ഭവനത്തിൻ്റെ പ്ലാനും ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement