Advertisement
വാർത്ത

കേരളത്തിലേക്കുള്ള വഴികൾ അടച്ചു പൂട്ടിയ കർണാടക മുഖ്യമന്ത്രിക്കും കൊവിഡ്

Advertisement

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു .കർണാടകയിൽ കൊവിഡ് ദിനം പ്രതി വര്ധിച്ചുവരുന്നതിനിടയിലാണ് കൂടുതൽ പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കും ഇപ്പോൾ കൊവിഡ് 19 സ്ഥിതീകരിച്ചിരിക്കുന്നത്.കേരളത്തിൽ കൊവിഡ് കേസുകൾ കൂടി വന്ന സമയത്ത് കർണാടക കേരള അതിർത്തിയിൽ മണ്ണിട്ട് വഴി ക്ലോസ് ചെയ്തത് വിവാദം ആയിരുന്നു.

അതിർത്തിയിലെ ഗ്രാമങ്ങളിലുള്ളവർക്ക് ചികിത്സക്കായി ബോർഡർ കടക്കാൻ പോലും പലപ്പോഴും അനുവദിച്ചിരുന്നില്ല. തുടക്കത്തിൽ അതിർത്തിയിൽ മണ്ണിട്ട് വഴി തടഞ്ഞു മുൻകരുതൽ സ്വീകരിച്ചെങ്കിലും നിലവിൽ കർണാടകയിലെ കൊവിഡ് പ്രതിരോധം വളരെ ദയനീയമാണ്.

യെദ്യൂരപ്പയ്ക്കും കൊവിഡ് 19 സ്ഥിരീകരിചെങ്കിലും ആരോഗ്യ നിലയിൽ കാര്യമായ പ്രശ്ങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് വാർത്താ കുറിപ്പിലൂടെ ആശുപത്രി അധികൃതർ അറിയിച്ചു.മുഖ്യമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുമായി അടുത്തിടപഴകിയ മന്ത്രിമാർ എംഎൽഎമാർ അടക്കം ഉള്ള ആളുകൾ സ്വയം നിരീക്ഷണത്തിൽ പോണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

Via Yediyurappa is being treated for Covid-19

Advertisement
Advertisement