വെള്ളനിറത്തിലുള്ള വസ്ത്രങ്ങളിൽ നമ്മെ കൂടുതൽ ആകർഷിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന വെണ്മ നിറംതന്നെയാണ്. വേനൽക്കാലത്ത് കനത്തചൂടിൽനിന്ന് രക്ഷനേടാൻ വെള്ളവസ്ത്രങ്ങളെ നാം കൂടുതൽ ആശ്രയിക്കാറുണ്ട്. മതാചാരപ്രകാരമുള്ള വിശേഷാവസരങ്ങളിലും വെള്ളവസ്ത്രങ്ങളുടെ പ്രാധാന്യം ഇന്നും നിലനിന്നുപോരുന്നുണ്ട് .
സ്കൂളുകൾ തുറക്കുന്നതോടുകൂടി യൂണിഫോമുകൾ വെട്ടിതിളങ്ങാൻവേണ്ടി നെട്ടോട്ടമോടുന്ന അമ്മമാരെയാണ് നാം കാണാറുള്ളത് .
യൂണിഫോമുകളിലെ വെള്ളഷർട്ടിൽ അന്നേദിവസം മുഴുവൻ പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പും, ചെളിയും കളയുക പ്രയാസകരമേറിയ ഒരു പ്രക്രിയയാണ്. കൂടുതലായും ഷർട്ടിൻ്റെ കോളർ ,കൈകുഴി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അഴുക്ക് പറ്റിപിടിച്ചിരിക്കുന്നത് .കുട്ടികൾക്ക് ഏറ്റവും പ്രിയം കൂട്ടുകാരിൽ കൂടുതൽ വെള്ളനിറമുള്ള വസ്ത്രം തനിക്കാണെന്ന് പറയുന്നത് തന്നെയാണ് .ഇത്രനാൾ പ്രയാസമാണെന്ന് കരുതിയിരുന്ന ഒരു ജോലിയായിരുന്നു ഏത്. വെള്ളനിറത്തിലുള്ള വസ്ത്രങ്ങൾ അവയുടെ വെണ്മ വീണ്ടെടുക്കാനായി ചിലപൊടിക്കൈകൾ പ്രയോഗിച്ചാൽ നമുക്ക് സാധിക്കും .വെള്ള വസ്ത്രങ്ങളെ പഴയതുപോലെയാക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം .
വെള്ളവസ്ത്രങ്ങൾ ശോഭയേറിയതാക്കാൻ നമുക്ക് ആവശ്യമായ വസ്തുക്കൾ താഴെപ്പറയുന്നവയാണ്.
ഡിറ്റർജൻ്റ് പൗഡർ
വിനാഗിരി
സോഡാപ്പൊടി
പാൽ
തണുത്ത വെള്ളം
ചൂട് വെള്ളം
ടൂത്ത് ബ്രഷ്( ആവശ്യമെങ്കിൽ)
ഉദാഹരണത്തിന് രണ്ട് വെള്ള ഷർട്ടാണ് കഴുകേണ്ടതെങ്കിൽ അവ എപ്രകാരമാണു ചെയ്യേണ്ടതെന്നു നോക്കാം. ബക്കറ്റിൽ ഷർട്ട് മുങ്ങിക്കിടക്കുന്നതിനാവശ്യമായി- പകുതി തണുത്തവെള്ളവും പകുതി ചൂട് വെള്ളവും ഒഴിക്കുക. ഇവയിലേക്ക് ഡിറ്റർജൻ്റ്പൗഡർ ഇടുക .നന്നായി യോജിപ്പിച്ചതിനുശേഷം സോഡാപൊടി ചേർക്കുക . ഇതിലേക്ക് വിനാഗിരി ഒഴിക്കുക. ഇവയെല്ലാം ചേർത്തത് തുണിയിൽ പറ്റിപിടിച്ചിരിക്കുന്ന കറനീക്കം ചെയ്യുന്നതിന് വേണ്ടിയാണ് .
തുണികൾക്ക് വെണ്മനിറം നൽകുന്നതിനുവേണ്ടി നമ്മളുപയോഗിക്കുന്ന സൂത്രം പാൽ തന്നെയാണ് .ഈ യോജിപ്പിച്ചുവെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് പാൽ ചേർക്കുക. എടുത്തു വച്ചിരിക്കുന്ന ഷർട്ടുകൾ മുക്കിവയ്ക്കുക. 5 മിനിറ്റിന് ശേഷം തുണികൾ എടുത്ത് ,കറ പറ്റിപിടിച്ചിരിക്കുന്നഭാഗം കൈ ഉപയോഗിച്ചോ, ടൂത്ത്ബ്രഷ് ഉപയോഗിച്ചോ വൃത്തിയാക്കാം. തുണികൾ ബക്കറ്റിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർവരെ വീണ്ടും മുക്കിവയ്ക്കുക. അതിനുശേഷം സാധാരണ അലക്കുന്നതു പോലെ കഴുകി, വെയിലത്ത് ഉണക്കിയെടുക്കാവുന്നതാണ് .ഈ മിശ്രിതത്തിൽ ഉപയോഗിക്കേണ്ട വസ്തുക്കളുടെ അളവുകളും ഇവ കൃത്യമായി ഉപയോഗിക്കേണ്ട രീതിയും താഴെ കാണുന്ന വീഡിയോയിൽ കണ്ടു നോക്കാവുന്നതാണ്.