Advertisement
വാർത്ത

എവിടെ അമിത്ഷാ #WhereIsAmitShah ട്വിറ്ററിൽ ട്രെന്റിങ്ങ്

Advertisement

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണിലേക്ക് നീക്കി കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും സ്വന്തം നാട്ടിലേക്ക് കാൽനടയായി പോകുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ടങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പല നഗരങ്ങളും.

കോൺഗ്രസ്സ് നേതാവ് കപിൽ സിപൽ ആഭ്യന്തര മന്ത്രി അമിത്ഷാക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.അമിത്ഷായുടെ മൗനത്തിനെതിരെ ആയിരുന്നു പ്രതികരണം.ട്വിറ്ററിൽ ആണ് കപിൽ സിപൽ പ്രതികരിച്ചത്.

സ്വന്തം നാട്ടിലേക്ക് പോകുവാനായി ആയിരകണക്കിന് കിലോമീറ്ററുകൾ നടക്കുന്ന തെഴിലാളികളുടെ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്നു.കൊടും വെയിലത്ത് ആണ് ഇവരുടെ നടത്തം.. സ്വന്തം ദേശത്തേക്ക് പലായാനം ചെയ്യുന്നത് ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ്.സ്വന്തം  വീടുകളിൽ എത്താൻ അവർ കഷ്ടപ്പെടുകയാണ്. ആഭ്യന്തര മന്ത്രി ഇതിനെ കുറിച്ച് എന്തെങ്കിലും പ്രതികരിച്ചിട്ടില്ല, അദ്ദേഹത്തിനെ കാണാൻ തന്നെ ഇല്ല എന്നായിരുന്നു കപിൽ സിബലിന്റെ പ്രതികരണം.

കപിൽ സിബൽ മാത്രമല്ല അമിത് ഷാ എവിടെയാണെന്ന ചോദ്യം അങ്ങ് ട്വിറ്ററിലും ട്രന്റിങ് ആയിരിക്കുകയാണ്. #WhereIsAmitShah എന്ന ടാഗ് ആണ് ട്വിറ്ററിൽ ട്രെന്റിങ്ങ് ആയത്.

Advertisement
Advertisement