ലോക്ക്ഡൗൺ ആരംഭിച്ചതോടുകൂടി എല്ലാവരുടെയും ദിനചര്യകളിൽ ഒരുപാട് വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിരാവിലെ ഉണരുന്നത് മുതൽ വളരെ വൈകി കിടക്കുന്നത് വരെയുള്ള കാര്യങ്ങൾ താളംതെറ്റിയെന്ന് തന്നെ വേണംപറയാൻ. വളരെ പണ്ട്കാലം മുതലേത്തന്നെ രാവിലെ നേരത്തെ എഴുന്നേൽക്കുന്നതിനെകുറിച്ച് പഴമക്കാർ പറയുന്നത് നാം കേട്ടിട്ടുണ്ട് .പക്ഷേ മടി എന്ന വില്ലൻ കാരണം എല്ലാവർക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് രാവിലെ നേരത്തെ എഴുന്നേൽക്കുകയെന്നത്.
കാലക്രമത്തിൽ ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പലരും കാലത്ത് നേരത്തെതന്നെ യോഗ ചെയ്യുന്നതിനുവേണ്ടിയും പ്രഭാത സവാരിക്ക് വേണ്ടിയും അതിരാവിലെ തന്നെ എഴുന്നേറ്റിരുന്നു .പക്ഷേ, ഇന്നത്തെ സാഹചര്യത്തിൽ വീടിനു പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലാത്തതുകൊണ്ട് തങ്ങളുടെ പഴയ ശീലങ്ങളിലേക്ക് മടി കാരണം എല്ലാവരും എത്തിച്ചേർന്നിരിക്കുകയാണ്. എന്നാൽ അതിരാവിലെ എഴുന്നേറ്റ് വീട്ടിൽതന്നെ ചെയ്യാവുന്ന യോഗയും, നിന്നുകൊണ്ട് തന്നെ ചെയ്യാവുന്ന വ്യായാമമുറകളും ഇന്ന് ഓൺലൈനിൽ ലഭ്യമാണ് .
ഇവയെല്ലാം പരിശീലിക്കണമെങ്കിൽ സമയം ഒരു പ്രധാനഘടകമാണ്.
മൊബൈലിലും,ടൈംപീസുകളിലും രാവിലെതന്നെ എഴുന്നേൽക്കാൻ അലാറം സെറ്റ് ചെയ്താലും മിക്കവരും അവ ഓഫ് ചെയ്ത് വീണ്ടും കിടന്നുറങ്ങുകയാണ് പതിവ് .മടി എന്ന വില്ലനെ അകറ്റിനിർത്തി രാവിലെ നേരത്തെതന്നെ എഴുന്നേറ്റാൽ നമുക്ക് ശരീരത്തിനും, മനസ്സിനും ലഭിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അതിരാവിലെ എഴുന്നേറ്റ് നമ്മുടെ കർമ്മങ്ങളിൽ ഉത്സാഹത്തോടെയും ഉണർവോടെയും ദിവസം ആരംഭിക്കുന്നതിനും തുടർന്നു കൊണ്ടുപോകുന്നതിനും സാധിക്കും. താഴെ കാണുന്ന വീഡിയോയിൽ അതിരാവിലെ ഉണരാൻ നമ്മെ സഹായിക്കുന്ന ടിപ്പുകളെക്കുറിച്ച് വിശദമായി പറയുന്നത് നമുക്ക് കേൾക്കാം.