കൊറോണ മൂലം ഇത്തവണ സ്‌കൂളുകൾ തുറക്കുവാൻ സാധിക്കാത്തതിനാൽ വിക്ടേഴ്‌സ് ചാനലിലൂടെ ആണ് കുട്ടികൾക്ക് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.ഇതോടു കൂടി വിക്ടേഴ്‌സ് ചാനൽ യുഡിഫ് ഗവർമെന്റിന്റെ കാലത്തെ പദ്ധതി ആണെന്ന് വാദിച്ചു കൊണ്ട് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ രംഗത്ത് എത്തിയിരുന്നു..ഇപ്പോഴിതാ ഈ അവകാശ വാദങ്ങളെ എല്ലാം പൊളിച്ചടുക്കിയിരിക്കുകയാണ് വീ എസ് അച്യുതാനന്ദൻ.
ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് വീ എസ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.വിക്ടേഴ്‌സ് ചാനൽ ഉൽഘാടനം ചെയ്യുന്ന ഫോട്ടോ സഹിതം ഷെയർ ചെയ്താണ് വിമർശനം.വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് ശ്രീ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതാണ്. ഐടി അറ്റ് സ്കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസര്‍ യു.ആര്‍ റാവു അദ്ധ്യക്ഷനായ ഒരു കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ആ സമിതിയെ നിയോഗിച്ചത് നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ് എന്ന വിശദീകരത്തോടെ തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റ് ,”എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്‍റെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്. കോവിഡ് വ്യാപനത്തിന്‍റെ കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും അതിന് കിട്ടുന്ന പൊതുജന അംഗീകാരവും ഉമ്മന്‍ചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാവാം. അസ്വസ്ഥത മാറ്റാന്‍ വേണ്ടത് ക്രിയാത്മകമായ സഹകരണമാണ്. അല്ലാതെ, അപ്രസക്തവും അസത്യവുമായ കാര്യങ്ങള്‍ വിളിച്ചുപറയുന്നതല്ല “എന്ന വിമശനത്തോടെ ആണ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം.