കോവിഡ്-19 പ്രതിരോധത്തിൻ്റെ ഭാഗമായി കേരള സംസ്ഥാനം കൈകൊണ്ടിരിക്കുന്ന നിലപാടുകൾ പ്രശംസനീയമാണെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു .മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന സർക്കാരിനും ആരോഗ്യ മേഖലയേയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ലോകോത്തര ചികിത്സ പ്രധാനം ചെയ്യുന്ന സർക്കാർ ലോകത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരും ഏറ്റവും നല്ല ചികിത്സകൾക്കായി സാധാരണഗതിയിൽ ലോകത്തിലെ തന്നെ ഉന്നത ആരോഗ്യമേഖലയായി കണക്കാക്കുന്ന അമേരിക്കയിലേക്കും വിദേശരാജ്യങ്ങളിലേക്കുമാണ് എത്തിച്ചേരാൻ ശ്രമിക്കുക. എന്നാൽ മനുഷ്യരാശിയെ മുഴുവനും പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാൻ കേരളം കഴിഞ്ഞേ മറ്റാരുമുള്ളൂയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ചികിത്സക്കും, കരുതലിനും ,പ്രതിരോധത്തിൻ്റെയും കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.
പണക്കാരുടെതെന്നോ പാവപ്പെട്ടവരുടെതെന്നോ വ്യത്യാസമില്ലാതെ നിരവധി പാക്കേജുകളാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്നത്. അതെല്ലാം കൃത്യമായി നിർവഹിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വളരെ കൃത്യതയോടെ കാര്യങ്ങൾ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സേവനങ്ങൾ നൽകുവാനും സർക്കാർ മുൻപിൽ തന്നെയുണ്ട് .
അതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കേരളത്തിൽ വരുന്നവരെയും പ്രവാസികളെയും വരവേൽക്കുന്നതിന് സർക്കാർ കേന്ദ്രത്തിന് സമ്മർദ്ദം നൽകിയതിനാലാണ് മലയാളികളെ നമ്മുടെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ ഏറ്റവും നല്ല രീതിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിലുള്ളവർക്കും പ്രതിരോധത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും ആശംസകൾ നേരുകയും ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.