ഭക്ഷണപ്രിയരായ കേരളീയർക്ക് ഊണിനൊപ്പം കൂടുതൽ കറികളുണ്ടെങ്കിൽ അത് വളരെ സന്തോഷം നൽകും. ലോക്ക്ഡൗൺ കാലമായതുകൊണ്ട് എല്ലാവരും വീട്ടിലുള്ളതിനാൽ അമ്മമാരുടെ ജോലിയും ഇരട്ടിയാകും. ഇവർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് പച്ചക്കറി അരിയുമ്പോളാണ്. എന്നാൽ കാരറ്റ്, ഉരുളക്കിഴങ്ങ് ,കക്കരിക്ക തുടങ്ങിയ പച്ചക്കറികൾ കട്ട് ചെയ്യുന്നതിനുമുൻപ് ഇതിന്റെ തൊലി കളയേണ്ടതുണ്ട്. കത്തികൊണ്ടിത് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇത്തരം പ്രവർത്തികൾ എങ്ങനെ എളുപ്പത്തിൽ ചെയ്യാം എന്ന വിദ്യയാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഇതിനായി ആദ്യം തകരയുടെ ഒരു ബോട്ടിലെടുക്കുക. അതിന്റെ താഴത്തെ ഭാഗം മുറിച്ചെടുക്കണം. ഇതിനായി ഉരക്കടലാസ് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ലഭിച്ച ഭാഗത്തിന്റെ നടുവിലായി ഒരു ഹോൾ ഇടണം. ഉരക്കടലാസിന്റെ സഹായത്തോടെ ഇതും ചെയ്യാവുന്നതാണ്. ധാരാളം സമയമെടുത്ത് കട്ട് ചെയ്യേണ്ട ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ ഇനി നിമിഷനേരം കൊണ്ട് ഈ വിദ്യയിലൂടെ തൊലികളായനും സാധിക്കും. ഇത്തരത്തിൽ അടുക്കളപ്പണി വേഗത്തിൽ തീർക്കാൻ സാധിച്ചാൽ അമ്മമാർക്ക് കൂടുതൽ ഒഴിവുസമയവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.