Advertisement
ടിപ്സ്

നിമിഷനേരംകൊണ്ട് പച്ചക്കറികൾ അരിയുന്നതിന് ഇതാ ഒരു എളുപ്പവിദ്യ

Advertisement

കേരളീയർക്ക് പൊതുവെ ഭക്ഷണത്തോടൊപ്പം കൂടുതൽ കറികളുണ്ടാകുന്നതാണ് ഇഷ്ടം.എന്നാൽ വീട്ടമ്മമാർക്ക് ഏറ്റവും സമയം ചിലവഴിക്കേണ്ടി വരുന്നതും ഈ കാര്യത്തിൽ തന്നെയാണ്. പലതരം കറികൾക്കായി പച്ചക്കറികൾ അരിയുന്നത് അവരെ സംബന്ധിച്ച് ഭാരമേറിയൊരു ജോലിയാണ്. എന്നാൽ ഈ പ്രശ്നത്തിന് ഒരു എളുപ്പവിദ്യയാണ് ഇവിടെ പറയുന്നത്. വളരെ സമയമെടുത്ത് ചെയ്യുന്ന ഇത്തരം പ്രവർത്തികൾ നിമിഷനേരം കൊണ്ട് പൂർത്തീകരിക്കാൻ സഹായിക്കുന്നതാണ് ഈ മെഷീൻ. വീട്ടമ്മമാർക്ക് തങ്ങളുടെ ജോലികൾ അനായാസം തീർക്കാൻ ഇനി ഇതുപയോഗിക്കാം. ചുറ്റുവട്ടത്തുനിന്നും സുലഭമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ഈ മെഷീൻ ഉണ്ടാക്കുന്നത്. ഇതിന്റെ സഹായത്തോടെ പച്ചക്കറികൾ നമുക്ക് കട്ട് ചെയ്ത് എടുക്കാവുന്നതാണ്.

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഈ മെഷീൻ നമ്മൾ പുറത്തുനിന്ന് വാങ്ങുമ്പോൾ വളരെയേറെ പണം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ കുറഞ്ഞ ചിലവിൽ തന്നെ വീട്ടിൽ നിർമ്മിക്കുമ്പോൾ വളരെ ലാഭമാണ് ലഭിക്കുന്നത്. കറിക്കുള്ള പച്ചക്കറികൾ ആവശ്യാനുസരണം പൈപ്പിലൂടെ ഇട്ടുകൊടുക്കുമ്പോൾ നിമിഷനേരം കൊണ്ട്തന്നെ കട്ട് ചെയ്ത് ലഭിക്കുന്നതായിരിക്കും. അതുകൊണ്ട് വിവിധ കറികൾക്കുള്ള പച്ചക്കറികൾ അരിഞ്ഞ് ഇനി വീട്ടമ്മമാർക്ക് സമയം പാഴാക്കേണ്ടി വരില്ല. കൂടുതൽ സമയം പ്രയോജനമായി മറ്റ് പ്രവർത്തികളിലുമേർപ്പെടാം.

ഇത് ഉണ്ടാക്കാനുള്ള സാധനങ്ങൾ പെട്ടെന്ന് തയ്യാറാക്കുകയാണെങ്കിൽ ഒരു മണിക്കൂർ കൊണ്ട് തന്നെ നമുക്ക് ഈ മെഷീൻ നിർമ്മിക്കാം.വളരെ അനായാസം ജ്യൂസും ഇതുപയോഗിച്ച് നമുക്ക് ഉണ്ടാക്കാൻ സാധിക്കും. കല്യാണത്തിനും മറ്റും ചടങ്ങുകൾക്ക് നിരവധി പച്ചക്കറികൾ ആവശ്യമുള്ള അവസരത്തിൽ ഇത്തരം മെഷീൻ ഉപയോഗി ക്കുന്നത്‌ വളരെ ഫലപ്രദമായിരിക്കും.

Advertisement
Advertisement