കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള പദ്ധതിയായ വന്ദേഭാരതിന്റെ രണ്ടാംഘട്ടത്തിന്നു ഇന്ന് തുടക്കമായി. ദുബായിൽ നിന്നും കൊച്ചിയിലേക്കാണു ആദ്യ യാത്ര. യാത്രക്കാരിൽ കൂടുതലും ഗർഭിണികൾ ആയിരുന്നു. 75 ഗർഭിണികൾ അടങ്ങുന്ന ഈ യാത്രയിൽ ചികിത്സയ്ക്ക് ആവശ്യമായ അടിയന്തരസഹായത്തിന് ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന വൈദ്യസംഘം വിമാനത്തിലുണ്ട്. ഗർഭിണികൾ,രോഗികൾ, പ്രായമായവർ എന്നിവർക്കെല്ലാം ആയിരുന്നു പ്രവേശനാനുമതിക്ക് മുൻഗണന ലഭിച്ചിരുന്നത്.അതിനാൽ വിദഗ്ധ വൈദ്യസഹായം ആവശ്യമായ 35 പേരും യാത്രക്കാരിലുണ്ട്.
പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറും ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിൻറെ ഭാര്യ കഴിഞ്ഞദിവസം മരിച്ചിരുന്നു. ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കുവാൻ വേണ്ടി യാത്ര പുറപ്പെട്ട മറ്റു യാത്രക്കാരും ഈ വിമാനത്തിൽ ഉണ്ട്.IX434 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ദുബായിൽ നിന്നും കൊച്ചിയിലേക്ക് 181 യാത്രക്കാരുമായി വരുന്നത്. അതീവ ജാഗ്രതയോടെ വിവിധ പരിശോധനകളും റാപ്പിഡ് ടെസ്റ്റും മറ്റും നടത്തിയതിനുശേഷമാണ് ഇന്ത്യയിലേക്കുള്ള യാത്ര അനുമതി ലഭിച്ചിരിക്കുന്നത്. എയർ ഇന്ത്യ വിമാനം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് ആറരയോടെ കൂടി എത്തിച്ചേരും.