വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളില്‍ നിന്നായി 145 ഫ്‌ളൈറ്റുകളില്‍ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് കേന്ദ്ര ഗവർമെന്റും എയർ ഇന്ത്യയും ചേർന്ന് നടപ്പിലാക്കുന്നത്.രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്ക് 36 സര്‍വ്വീസുകളാണ് ഉള്ളത്.എന്നാൽ ഇത് വർധിപ്പിക്കുവാൻ ആണ് കേന്ദ്രത്തിന്റെ നിലപാട്.വിമാനങ്ങളുടെ ലഭ്യതയിൽ കുറവില്ല.സംസ്ഥാന സര്‍ക്കാരിന്റെ ക്വാറന്റീന്‍ സൗകര്യങ്ങളും ആളുകളെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പും അനുസരിച്ചു കൂടുതൽ ആളുകളെ സ്വീകരിക്കാൻ തയ്യാർ ആണെങ്കിൽ കൂടുതൽ ആളുകളെ കൊണ്ടുവരാൻ കേന്ദ്രവും തയ്യാർ ആണ് എന്നും വി മുരളിധരൻ അഭിപ്രായപ്പെട്ടു.
താന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം ഗള്‍ഫില്‍ നിന്നും കേരളത്തിലെ ഓരോ വിമാനത്താവളത്തിലേക്കും ചുരുങ്ങിയത് ഒരു വിമാനമെങ്കിലും ഒരു ദിവസം വരുക എന്നതാണ്. ഇതിലൂടെ ഓരോ വിമാനത്തിലും ചുരുങ്ങിയത് ആറ് വിമാനമെങ്കിലും ദിവസവും വരും. ഈ രീതിയിൽ വിമാനങ്ങൾ വന്നാൽ തിരക്ക് കുറയും എന്നും വി മുരളീധരൻ വ്യക്തമാക്കി.
യാത്രാക്കൂലി കുറയ്ക്കാനാകില്ലെന്നും എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ് ആരും സിവില്‍ ഏവിയേഷനെ സമീപിച്ചിട്ടില്ല എന്നും ഒരു വിമാന കമ്പനിയും സൗജന്യമായി പ്രവാസികളെ നാട്ടിൽ എത്തിക്കാം എന്ന് പറഞ്ഞിട്ടില്ല എന്നും വി മുരളിധരൻ പറഞ്ഞു.