സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ദിവസേന ഉപയോഗിക്കുന്ന ഒന്നായിരിക്കും ചെറുനാരങ്ങ. പാചകത്തിനും പ്രത്യേകിച്ച് ചൂടുള്ള സമയങ്ങളിലും ദാഹശമനത്തിനായി ഇത് ധാരാളം ഉപയോഗിക്കാറുണ്ട്. എന്നാൽ ഉപയോഗശേഷം ചെറുനാരങ്ങയുടെ തൊണ്ട് കളയുകയാണ് പതിവ്. ഇത് ഉപയോഗിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു വിദ്യയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ചെറുനാരങ്ങയുടെ തൊലിയിൽ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഇവിടെ പറയുന്നു. അടുക്കള വൃത്തിയാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി നാം ഉപയോഗിക്കുന്ന ഒന്നാണ് ക്ലീനിങ് സ്പ്രേ.
നല്ല ചിലവ് വരുന്ന ഈ വസ്തു 20 ദിവസത്തിനും കൂടുതലായി നമുക്ക് ഉപയോഗിക്കാൻ സാധിക്കാറില്ല. എന്നാൽ നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ചു നമുക്ക് ക്ലീനിംഗ് സ്‌പ്രേ ഉണ്ടാക്കാവുന്നതാണ്. കടയിൽനിന്നും വാങ്ങുന്നതിന്റെ മൂന്നിരട്ടി ഗുണമേന്മയേറിയതായിരിക്കും ഇത്തരത്തിൽ നിർമ്മിക്കുന്നവ. വീടുകളിൽവച്ചു തന്നെ ഉണ്ടാക്കുന്നതിനാൽ കൃത്രിമമായ ഒന്നും ചേർത്തിട്ടില്ലെന്നും നമുക്ക് ഉറപ്പാക്കാം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കാവുന്നതാണ്. കുറച്ചു നാരങ്ങ തൊണ്ടു ഉപയോഗിച്ച് നമുക്ക് കൂടുതൽ അളവിൽ സ്പ്രേ നിർമ്മിക്കാം. പുറത്തു കടയിൽനിന്നും വാങ്ങുന്നതിനെ താരതമ്യം ചെയ്യുമ്പോൾ ഇത് നമുക്ക് കൂടുതൽ ലാഭകരമായിരിക്കും. അടുക്കളയിൽ മാത്രമല്ലാ വീടിന്റെ മറ്റ് സ്ഥലങ്ങളിലും നമുക്കിത് ഉപയോഗിക്കാം. ചെറുനാരങ്ങയുടെ മണം എല്ലാവർക്കും ഇഷ്ടമുള്ളതായതിനാൽ മറ്റു പ്രശ്നങ്ങളൊന്നും ഇതുമൂലം ഉണ്ടാകുന്നില്ല. ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന ബോട്ടിലുകൾ ഇത്തരത്തിൽ സ്‌പ്രേ നിറയ്ക്കാനായി നമുക്ക് ഉപയോഗിക്കാം. താഴെ കാണുന്ന വീഡിയോയിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്.