Advertisement
വീഡിയോ

കേന്ദ്ര സർക്കാരിന്റെ മൂന്നുമാസം സൗജന്യ ഗ്യാസ് സിലിണ്ടർ ആനുകൂല്യം ആർക്കൊക്കെ ലഭിക്കും

Advertisement

കൊറോണ വ്യാപനം മൂലം ഉള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ പറഞ്ഞ ഒന്നായിരുന്നു പ്രധാനമന്ത്രി  ഉജ്ജ്വല യോജന വഴി മൂന്നുമാസം സൗജന്യ ഗ്യാസ് സിലിണ്ടർ എന്നത്.ഇതിനോടപ്പം പ്രഖ്യാപിച്ച വനിതാ ജൻധൻ അക്കൗണ്ട് ഉടമകൾക്ക് 500 രൂപ പദ്ധതി ഇതിനകം തന്നെ നടപ്പിലാക്കി കഴിഞ്ഞു.മൂന്നു മാസം സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിക്കുന്നത്  പ്രധാനമന്ത്രി ഉജ്ജ്വല യോജനയിൽ അംഗങ്ങൾ ആയിട്ടുള്ളവർക്കാണ്.

എന്താണ് പ്രധാനമന്തി  ഉജ്ജ്വൽ യോജന

എല്ലാ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വീടുകളിലും പുകയില്ലാത്ത അടുപ്പ് എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.ഇതിൽ ഉള്ള അംഗങ്ങൾ ദാരിദ്യ രേഖക്ക് താഴെ ഉള്ളവർ ആയിരിക്കണം എന്നും വേറെ ഗ്യാസ് കണക്ഷൻ പാടില്ല എന്നും നിബന്ധന ഉണ്ട്. മാത്രമല്ല  അപേക്ഷിക്കുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ബിപിഎൽ കുടുംബത്തിലെ വീട്ടിൽ ഗ്യാസ് കണെക്ഷൻ ഇല്ലാത്ത മുതിർന്ന സ്ത്രീ ആയിരിക്കണം.

എങ്ങനെ ഇതിന് അപേക്ഷിക്കാം എന്നും ,എങ്ങനെ പണം ലഭിക്കുമെന്നും ഒരു വീഡിയോ കണ്ടു മനസ്സിലാക്കാം

Advertisement
Advertisement