റംസാൻ നാളുകളിൽ ആളുകൾക്ക് പോകുന്നതിനുവേണ്ടി മാളുകൾ തുറക്കുകയും എന്നാൽ പള്ളികൾ തുറക്കാതെ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മറുപടിയുമായി ഫെഡറൽ നാഷണൽ കൗൺസിൽ ആഭ്യന്തര,വിദേശ പ്രതിരോധ കാര്യ സമിതി തലവൻ ഡോ.അലി അൽനുഐമിയാണ് ഈ സംശയത്തിനു മറുപടി നൽകിയത്.കോവിഡ് വ്യാപനത്തെ തുടർന്ന് ധാരാളം നടപടികളാണ് സർക്കാർ കൈക്കൊണ്ടിരുന്നത്. എന്നാൽ പള്ളികൾക്കും മാളുകൾക്കും എന്തുകൊണ്ട് രണ്ടു നിയമം എന്നതിനുള്ള വിശദീകരണമാണ് അദ്ദേഹം നൽകിയത്.
മതപരമായ ആരാധന പരിപൂർണ്ണമാകണമെങ്കിൽ കൃത്യതയോടെ പാലിക്കേണ്ട ചില നിർദ്ദേശങ്ങളുണ്ട്. കോവിഡ് വ്യാപനം തുടർന്നുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ പള്ളിക്കകത്ത് ഇത്തരം നിബന്ധനകൾ പാലിക്കുക സാധ്യമല്ല .എന്നാൽ മാളുകളിലും മറ്റും സുരക്ഷിത അകലം പാലിക്കുന്നതിന് പ്രയാസമില്ലെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
എല്ലാറ്റിനുമുപരിയായി ഇസ്ലാമിക മതം പ്രാധാന്യം നൽകുന്നത് മനുഷ്യ രക്ഷക്കാണ്. അതിനാൽ തന്നെ ഓരോ ജീവനും നിലനിർത്താനവശ്യമായ നടപടികൾ നമ്മൾ സ്വീകരിക്കണം. വ്രതശുദ്ധിയോടെ കൂടി റംസാൻ നാളുകളിൽ വീടുകളിൽ ഇരുന്ന് നോമ്പ് അനുഷ്ഠിക്കണം എന്നാണ് പറയുന്നത്. സർക്കാരിന്റേയും സുരക്ഷാ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കണം.