പ്രതിസന്ധിയിൽ പ്രവാസികൾക്ക് താങ്ങായി UAE,നാട്ടില്‍ പോവാന്‍ പുതിയ പദ്ധതി
കൊറോണ പ്രതിസന്ധിയിൽ പ്രവാസികൾക്ക് താങ്ങായി UAE,നാട്ടില്‍ പോവാന്‍ പുതിയ പദ്ധതിക്ക് തുടക്കം
കൊറോണ വ്യാപനത്തെ തുടർന്നു മറ്റു രാജ്യങ്ങളിലേത് പോലെ കടുത്ത പ്രതിസന്ധി ആണ് ഗൾഫ് രാജ്യങ്ങളും നേരിടുന്നത്.വിദഗ്‌ധരുടെ നിരീക്ഷണത്തിൽ പ്രതിസന്ധി മറികടക്കാൻ ഒരു വർഷത്തോളം സമയം എടുക്കും എന്നാണ്.ടൂറിസം ,നിർണമാണ മേഖലകൾ എല്ലാം തന്നെ പ്രതിസന്ധി നേരിടുന്നു.ഇത് മൂലം നിരവധി ആളുകളുടെ തൊഴിൽ നഷ്ട്ടമാകും എന്ന് യൂഎൻ ഏജൻസിയുടെ റിപ്പോർട്ട്.ഇതിനിടയിലും പ്രവാസികൾക്ക് ആശ്വാസം പകരുന്ന നടപടികളുമായി ഭരണാധികാരികൾ.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വാർഷിക അവധി നേരത്തെ ആക്കുന്ന പദ്ധതിക്ക് യുഎഇ യിൽ തുടക്കമായി.തൊഴിലുടമ വാർഷിക അവധി ആവശ്യമായ തീയതി നൽകുവാൻ തൊഴിലാളികളോട് ആവശ്യപ്പെടണം.ഇതിനു തയാറായില്ലെങ്കിൽ തൊഴിലുടമയുടെയും തൊഴിലാളിയുടെയും പര്സപര ധാരണയിൽ ശമ്പളമില്ലാത്ത അവധി നൽകാം എന്നുമാണ് അധികൃതർ അറിയിക്കുന്നത്.
നിലവിൽ വിമാന യാത്ര വിലക്ക് പല രാജ്യങ്ങളിലും നിലവിലുണ്ട്.ഈ വിലക്ക് നീങ്ങിയ ശേഷം ആയിരിക്കും ഈ പദ്ധതി പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നത്.പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ നാട്ടിൽ പോകുവാനുള്ള ആഗ്രഹം കണക്കിലെടുത്ത് ആണ് യുഎഇ ഭരണകൂടം പുതിയ പദ്ധതി ആവിഷ്കരിച്ചത്.