ഒരു ചെറിയ ഐഡിയയെ സീറോ ഇൻവെസ്റ്റ്മെന്റിൽ ഒരു ലാപ്ടോപ്പും ഇന്റർനെറ്റും ഉപയോഗിച്ച് ട്രാവൽ കമ്പനികൾ ആക്കി വളർത്തിയ സ്റ്റോറി ആണ് വയനാട് സ്വദേശികൾ ആയ ബ്ലേസ് ജോമിനും, മുഹമ്മദ് ഫായിസിനും പറയുവാൻ ഉള്ളത്. കോളേജിൽ പഠിക്കുമ്പോൾ തോന്നിയ ഒരു ഐഡിയ ആയിരുന്നു വ്യത്യസ്തമായി യാത്ര എക്സ്പീരിയൻസ് ചെയ്യാൻ ആളുകളെ സഹായിക്കുക എന്നത്. അങ്ങനെ ഇരുവരും ചേർന്ന് വയനാട്ടിലേക്ക് ട്രാവൽ പാക്കേജുകൾ നൽകി കൊണ്ട് Wayanad Trip Planner LLP സ്റ്റാർട്ട് ചെയ്തു. Wayanad Trip Planner തിരഞ്ഞെടുത്ത കസ്റ്റമേഴ്സ് മറ്റു സ്ഥലങ്ങളിലേക്കും പാക്കേജുകൾ ചോദിച്ചു തുടങ്ങിയപ്പോൾ സുഹൃത്തുക്കളായ ബാസിമിനും , ആഷിനും ഒപ്പം Gotripzee.com എന്ന ട്രാവൽ കമ്പനിക്കും തുടക്കം കുറിച്ചു. ഇന്ത്യയിലെ വിവിധ ഇടങ്ങളിലേക്ക് ലോക്കൽ എക്സ്പീരിയൻസ് അടങ്ങുന്ന ട്രാവൽ പാക്കേജ് ,ക്യാബ് സർവീസ്, റൂം ബുക്കിങ് എന്നിങ്ങനെ വിവിധ ട്രാവൽ റിലേറ്റഡ് സേവനങ്ങൾ ആണ് Gotripzee.com നൽകുന്നത്.
കോളേജിൽ വെച്ച് 2017 ൽ ട്രാവൽ എക്സ്പീരിയൻസ് നൽകുന്ന കമ്പനി എന്ന ആശയം തോന്നി എങ്കിലും കയ്യിൽ പണം ഇല്ലാത്തതിനാൽ ഇമ്പോസ്സിബിൾ ആയാണ് തോന്നിയത്. അന്ന് ഒരു യാത്ര ചെയ്യുകക എന്നത് പോലും ലക്ഷ്വറി ആയിരുന്നു.എന്നാൽ ചെറിയ രീതിയിൽ ട്രൈ ചെയ്യാൻ ഇരുവരും തീരുമാനിച്ചു. കയ്യിൽ അകെ ഉണ്ടായിരുന്ന ലാപ്ടോപ്പും ഇന്റർനെറ്റും ഉപയോഗിച്ച് ചെറിയ രീതിയിൽ തുടക്കമിട്ടു. പാക്കേജുകൾ ഡിസൈൻ ചെയ്യാനും,വെൻഡേഴ്‌സുമായി ഡീൽ ഉണ്ടാക്കാനും, ആളുകളിൽ ട്രസ്സ് ബിൽഡ് ചെയ്യാനും നിരവധി രാത്രികളിൽ ഉറക്കമില്ലാതെ കഷ്ടപ്പെട്ടു.
തുടക്കത്തിൽ ബുക്കിങ്‌സ് കിട്ടാതെ വന്നപ്പോൾ പ്ലാൻ ഡ്രോപ്പ് ചെയ്യേണ്ട അവസ്ഥ വന്നു. എന്നാൽ വിട്ടു കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. വെറുതെ ഒരു ട്രാവൽ പാക്കേജ് സെൽ ചെയ്യുന്നതിന് പകരം അവർക്ക് ഒരു യാത്ര എക്സ്പീരിയൻസ് നൽകി. ആദ്യത്തെ ബുക്കിംഗ് പത്തായും, അത് പിന്നെ നൂറായും ഒക്കെ വളർന്നു. ഇന്നത് ഒരു ലക്ഷത്തിനു മുകളിൽ എത്തി നിൽക്കുന്നു.ഇന്ന് 26 ലൊക്കേഷനിൽ ഓപ്പറേറ്റ് ചെയുന്ന കമ്പനിക്ക് 30 + വെൻഡേഴ്‌സും,6 സ്റ്റാഫുകളും ഉണ്ട്. ആ യാത്ര ഒരിക്കലും എളുപ്പം ആയിരുന്നില്ല,പ്രളയം വന്നപ്പോഴും, നിപ്പ വന്നപ്പോഴും, ലാൻഡ് സ്ലൈഡ് വന്നപ്പോഴും, ഒക്കെ വലിയ സ്ട്രഗിൾസ് ഫേസ് ചെയ്യേണ്ടതായി വന്നിരുന്നു.എന്നാൽ തങ്ങളെ ചൂസ് ചെയ്യുന്ന കസ്റ്റമേഴ്‌സിന് നല്ല സർവ്വീസ് നൽകി ഒരു ബ്രാൻഡ് വാല്യൂ ബിൽഡ് ചെയ്യാൻ ശ്രമിക്കുകയും അതിലൂടെ ബിസിനസ്സ് വളർത്തുകയും ചെയ്തു.
ഏത് ബിസിനസ്സ് ആയാലും എപ്പോഴും ഗ്രോത്ത് ഫേസ് മാത്രം ആവില്ല ഉണ്ടാവുക ഇടക്ക് പിൻ വലിച്ചിലുകൾ ഉണ്ടാകും, ഒന്ന് പിന്നിലോട്ട് വരുമ്പോൾ സ്റ്റോപ്പ് ചെയ്യാതെ ആത്മ വിശ്വാസത്തോടെ മുന്നോട്ട് തന്നെ പോകുന്നവർക്കാണ് വിജയിക്കാൻ സാധിക്കുക.
ഒരു സംരംഭം തുടങ്ങാനായി നിങ്ങൾക്ക് നിറഞ്ഞ ബാങ്ക് അക്കൗണ്ട് ആവശ്യമില്ല.സ്വന്തം ഐഡിയയിൽ ഉള്ള വിശ്വാസവും റിസ്ക് എടുക്കുവാനുള്ള ധൈര്യവും ആണ് വേണ്ടത്. നല്ല ഐഡിയ ഉണ്ടായിട്ട് ക്യാപിറ്റൽ ഇല്ലാതെ ബുദ്ധിമുട്ടുന്നവർ ചെറുതായി ഇന്ന് തന്നെ തുടങ്ങുക, സ്ട്രഗ്ഗിൽ നേരിടുക. കാരണം ഉറക്കമില്ലാത്ത ഓരോ രാത്രിയും, ഓരോ റിജക്ഷനും, ഓരോ പരാജയവും, നിങ്ങളുടെ വിജയത്തിന്റെ അടിത്തറ കൂടുതൽ സ്ട്രോങ്ങ് ആക്കും എന്നാണ് ഇരുവർക്കും പറയുവാൻ ഉള്ളത്.