Advertisement
സോഷ്യൽ മീഡിയ

ഉണങ്ങിയ ഇലകൾ കത്തിക്കരുത് കാരണം

Advertisement

ചവറുകൾ തീയിടരുത്.ഉണങ്ങിയ ഇലകൾ കത്തിക്കരുത്.മഴയുടെ അളവ് കുറഞ്ഞു.കാലാവസ്ഥ വ്യതിയാനംആണ്നമ്മൾ ഇപ്പോൾ നേരിടുന്നത് .ഡിസംബറിലെ മഞ്ഞു കാലം ഇപ്പോൾ ഫെബ്രുവരിയിൽ ആണ്.മഴ എപ്പോൾ വരുമെന്നോ എപ്പോൾ പോകുമെന്നോ ആർക്കും അറിയില്ല.കുടിവെള്ളത്തിനു നെട്ടോട്ടം ഓടുന്നു.കിണറിൽ വെള്ളമില്ല .ചൂട് കൂടി വരുന്നു .മുന്പില്ലാത്തവിധമുള്ള ചൂടാണ് ഇപ്പോൾ .പുല്ലുകളും,മരങ്ങളും  കരിഞ്ഞുണങ്ങുന്നു.പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾഉണങ്ങിയ ഇലകളും ചവറുകളും വാരിക്കൂട്ടി തീയിടുന്നത് തുടങ്ങിക്കഴിഞ്ഞു.ഏക്കറുകളോളമുള്ള ജൈവ വൈവിദ്ധ്യവും ചില മരങ്ങളും പടർന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക് കാണാം.

ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന സേവനം ആരറിയുന്നു?

അവ ഭൂമിക്കുമേൽ പ്രകൃതി തീർത്ത ജൈവാവരണമാണ്.വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ. ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ. മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ.അന്തരീക്ഷത്തിലേക്ക് പൊടി പടർന്നു
കയറാതിരിക്കാൻ.കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച്പോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ.കിണറുകൾ വീണ്ടും നിറക്കാൻ.മണ്ണ് തണുപ്പിക്കാൻ.വൃക്ഷ വേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ.

ഇവ തീയിട്ടാൽ എന്ത് സംഭവിക്കും?

മണ്ണിൽ നേരിട്ട് സൂര്യപ്രകാശം പതിയും ഭൂമി ചൂടാകും നനവുകൾ വറ്റും തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും അമിതമായി വെള്ളം ഒഴിക്കേണ്ടി വരും ജലാശയങ്ങളിലെ വെള്ളം വറ്റും കുടിവെള്ളം കുറയും കുടിക്കാനില്ലാതെ, നനക്കാനാവില്ല. അങ്ങിനെ കൃഷി നശിക്കും.

കത്തിച്ചാൽ ചാരം ഭൂമിക്ക് വളമാകില്ലേ?

ഒരു ചെടി ശേഖരിക്കുന്ന എനർജിയുടെ വെറും 2 % മാത്രമാണ് ചാരമാക്കിയാൽ നമുക്ക് വളമായി ലഭിക്കുന്നത്. അതേസമയം, അത് കത്തിക്കാതെ ജൈവീകമായി വീണടിയുകയാണെങ്കിൽ 100 % എനർജിയും ഭൂമിയിലേക്ക്
എത്തിപ്പെടും. മാത്രമല്ല, അവ കത്തിക്കുമ്പോൾ ബഹിർഗമിക്കുന്ന വിഷവാതകവും അവ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും. ലാഭം ഏത്? ചിന്തിക്കുക.മരം നടൽ മാത്രമല്ല, സസ്യ സംരക്ഷണവും നമ്മുടെ കർത്തവ്യമാണ്.

മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുക്കിവിട്ട് വേനൽക്കാലത്ത് ആ വെളളത്തിനായി നമ്മൾ നെട്ടോട്ടമോടുന്നു. നമ്മുടെ തൊടിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറമേക്ക് ഒഴുക്കാതെ തൊടിയിൽ തട കെട്ടി താഴ്ത്തി നോക്കൂ അത്ഭുതം സംഭവിക്കും.അതുകൊണ്ട് ഇനി മുതൽ ചപ്പ് ചവറുകൾ കത്തിക്കാതിരിക്കാനും, മഴവെള്ളം ഒഴുക്കിക്കളയാതിരിക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാവാം നമുക്ക് വേണ്ടി ഭൂമിക്ക് വേണ്ടി പ്രകൃതിക്ക് വേണ്ടി വരും തലമുറക്ക് വേണ്ടി ….. ഈ പോസ്റ്റ് നിങ്ങൾ വെറും ലൈക്ക് അടിച്ച് പോകരുത് ഇത് നിങ്ങൾ ഷെയർ ചെയ്യണം ഒരാൾക്കെങ്കിലും അത് ചെയ്യുമല്ലോ എത്രയോ സമയം നമ്മൾ വെറുതെ കളയുന്നു ..

Advertisement
Advertisement