Advertisement

ജീവിതത്തിൽ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവർ വായിക്കുക

Advertisement

ജീവിത വിജയത്തിന് രത്തന്‍ ടാറ്റയുടെ വൈറലായ എട്ട് നിര്‍ദേശങ്ങള്‍ ഇവയാണ്.

മുന്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ലണ്ടനില്‍ നടന്ന ഒരു പരിപാടിക്കിടെ സദസ്സിനോട് പങ്കുവെച്ച മനോഹരങ്ങളായ എട്ടു സന്ദേശങ്ങള്‍.

നിങ്ങള്‍ മക്കളെ പണക്കാരനാകാന്‍ വേണ്ടി പഠിപ്പിക്കരുത്. സന്തോഷമുള്ള ജീവിതം കരഗതമാക്കുവാന്‍ വേണ്ടി പഠിപ്പിക്കുക. എങ്കില്‍ അവര്‍ വസ്തുക്കളുടെ വിലയെക്കാളുപരി വസ്തുക്കളുടെ മൂല്യം തിരിച്ചറിയും.

നിങ്ങള്‍ ഭക്ഷണം ഔഷധത്തെ പോലെ ആഹരിക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഔഷധം ഭക്ഷണത്തെപോലെ കഴിക്കേണ്ടിവരും.

നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ ഒരിക്കലും നിങ്ങളെ വിട്ടുപിരിയില്ല. കാരണം പിരിയാന്‍ ഒരായിരം കാരണങ്ങള്‍ ഉണ്ടെങ്കിലും ഒന്നിക്കുവാനുള്ള ഒരു കാരണമെങ്കിലും അവര്‍ കണ്ടെത്തും.

human being ഉം being human ഉം തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. കുറച്ചാളുകള്‍ക്കെ അത് മനസ്സിലാകൂ.

നിങ്ങള്‍ ജനിക്കുമ്ബോള്‍ നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു. നിങ്ങള്‍ മരിക്കുമ്ബോഴും നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു. അതിനിടയിലുള്ള കാലം നിങ്ങള്‍ മാനേജ് ചെയ്യണം.

നിങ്ങള്‍ക്ക് വേഗം നടക്കണമെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് നടക്കണം. പക്ഷേ നിങ്ങള്‍ക്ക് ദൂരം സഞ്ചരിക്കണമെങ്കില്‍ നിങ്ങള്‍ കൂട്ടത്തോടൊപ്പം നടക്കണം.

ലോകത്തെ ആറു മികച്ച ഡോക്ടര്‍മാര്‍..

സൂര്യപ്രകാശം 2. വിശ്രമം 3. വ്യായാമം 4. ഭക്ഷണക്രമം 5. ആത്മവിശ്വാസം 6. കൂട്ടുകാര്‍

ഇവയെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തുസൂക്ഷിച്ച്‌ ആരോഗ്യകരമായ ജീവിതം ആസ്വദിക്കുക.

നിങ്ങള്‍ ചന്ദ്രനെ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ദൈവത്തിന്റെ സൗന്ദര്യം കണ്ടിട്ടുണ്ട്. നിങ്ങള്‍ സൂര്യനെ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ദൈവത്തിന്റെ ശക്തി തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങള്‍ കണ്ണാടി കണ്ടിട്ടുണ്ടെങ്കില്‍ ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയെയും കണ്ടിട്ടുണ്ട്. അതുകൊണ്ടു സ്വന്തത്തില്‍ വിശ്വസിക്കുക.

Advertisement

Recent Posts

Advertisement