കേരളത്തിൽ ഇന്ന് കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചിരിക്കുന്നത് മൂന്നുപേർക്ക്. വയനാട് ജില്ലക്കാരാണ് മൂന്നുപേരും. നെഗറ്റീവ് ഫലങ്ങൾ ഒന്നും തന്നെ ഇന്ന് ലഭിച്ചിട്ടില്ല. സമ്പർക്കം വഴിയാണ് മൂന്നുപേരും രോഗബാധിതരായിരിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞദിവസം കോവിഡ്-19 സ്ഥിരീകരിച്ചിരുന്ന ഒരു വ്യക്തി ചെന്നൈയിൽ പോയി വന്നിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് അമ്മയ്ക്കും,ഭാര്യക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ക്ലീനറുടെ മകനും രോഗം ബാധിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം സൂചിപ്പിക്കുന്നത് എത്ര ജാഗ്രതയോടെ ആയിരിക്കണം നമ്മൾ ഈ രോഗവ്യാപനത്തിനെ തടയേണ്ടതെന്നാണ് . ഒപ്പം തന്നെ ജനങ്ങൾ സുരക്ഷാ നടപടിയിൽ വീഴ്ച വരുത്തുന്നതായി കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ സംസ്ഥാനത്ത് രോഗം സ്വീകരിച്ചിരിക്കുന്നത് 502 പേർക്കാണ്. നിലവിൽ പുതിയ സ്ഥലങ്ങളൊന്നും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിലെ നാല് ജില്ലകൾ ആണ് കൊറോണ വൈറസ് ബാധയിൽ നിന്നും മുക്തി നേടിയിട്ടുള്ളത്. ജില്ലാ ക്രമത്തിൽ രോഗബാധിതരുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു
കണ്ണൂർ 18
കോട്ടയം 6
വയനാട് 4
കൊല്ലം 3
കാസർകോട് 3
പത്തനംതിട്ട 1
പാലക്കാട് 1
ഇടുക്കി 1.
മാസ്കില്ലെങ്കിൽ 200, ഉണ്ടെങ്കിൽ 5000 നേടാം | #BaskInTheMask ക്യാമ്പയിനുമായി കേരള പോലീസ് |
രോഗവ്യാപനത്തിനെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കേന്ദ്രസർക്കാരുമായി ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഘട്ടം ഘട്ടമായി ആയിരിക്കും ഇത് നടപ്പിലാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.