Advertisement
ടിപ്സ്

മരച്ചീനികൃഷി ഈ മഴക്കാലത്ത് നേടാം നല്ല വരുമാനം

Advertisement

അനായാസകരമായ രീതിയിൽ മരച്ചീനികൃഷി ഇനി നിങ്ങളുടെ വീട്ടിലും ചെയ്യാൻ സാധിക്കും

ഭക്ഷണപ്രിയരായ മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് കപ്പ.കപ്പ കൊണ്ടുള്ള പല വിഭവങ്ങളും നമുക്കറിയാം. മറുനാടുകളിൽ ഏറ്റവും ആകർഷകമായി കപ്പയും മീനും തന്നെയാണ് ഇന്നും മുൻപന്തിയിലുള്ളത്.പല സ്ഥലങ്ങളിലിത് വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. പൊതുവേ മരച്ചീനിയെന്നും പറയപ്പെടുന്നു. ധാരാളം ഗുണങ്ങളുള്ള ഈ പച്ചക്കറിക്ക് തുച്ഛമായ വിലയായതിനാൽ ഇത് സാധാരണക്കാർക്കും പ്രിയപ്പെട്ടതാണ്.മലയോര പ്രദേശങ്ങളിൽ മാത്രമാണ് ഇത് കൃഷി ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് കരുതിയവർക്ക് വേണ്ടിയാണ് ഈ കൃഷി രീതി അവതരിപ്പിക്കുന്നത്.

അനായാസകരമായി ഈ കൃഷി നമ്മുടെ വീട്ടിലും ചെയ്തു ലാഭം സൃഷ്ടിക്കാവുന്നതാണ്. രാസവളങ്ങളൊന്നും ഉപയോഗിക്കാതെ പ്രകൃതിക്ക് ഗുണമേകുന്ന രീതിയിൽ കൃഷി ചെയ്തെടുക്കുന്ന കപ്പയ്ക്ക ഇക്കാലത്ത് പ്രിയമേറി വരികയാണ്.കുറച്ചു സ്ഥലമോ അല്ലെങ്കിൽ തെങ്ങുള്ള ഒരു പറമ്പു മാത്രമാണ് ഇതിന് ആവശ്യം.

ഇതിൻ്റെ കമ്പ് മുറിച്ച് കഷണങ്ങളാക്കിയതിനുശേഷം, കുഴിച്ചിടുന്ന ഭാഗം വെണ്ണീറിൽ മുക്കിയെടുത്ത് കമ്പ്
മണ്ണിൽ കുഴിച്ചിടാവുന്നതാണ്.വളരെ വേഗത്തിൽ ഫലം തരുന്ന മരച്ചീനികൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്.ഈ കൃഷി രീതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക

Advertisement
Advertisement