കുട്ടികളടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട കൊല്ലംകാരി സുബൈദക്കും ഒരാഗ്രഹം ദുരിതാശ്വാസനിധിയിലേക്ക് തനിക്കും ഭാഗമാകണം തന്നാലാവുന്ന വിധം സംഭാവന നൽകണം. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന ഈ ഉമ്മയ്ക്ക് പണം കണ്ടെത്താൻ പക്ഷേ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല . ലോക്ഡൗൺ ആയതോടുകൂടി സ്വന്തം ചായക്കടയിലെ വരുമാനവും കുറഞ്ഞു. അവസാനം ഉപജീവന മാർഗമായ രണ്ട് ആടുകളെ വിൽക്കാൻ തന്നെ തീരുമാനിച്ചു.
ആടുകളെ വിറ്റ് കിട്ടിയ 5510 രൂപയുമായി സുബൈദ കൊല്ലം കളക്ടറേറ്റിൽ എത്തി ജില്ലാകളക്ടർ പി അബ്ദുൽ നാസറിന് പണം കൈമാറി .ഈ നോയമ്പ് കാലത്ത് സഹജീവിസ്നേഹം കാട്ടിയ സുബൈദയ്ക്കു നാട്ടുകാരോട് പറയാനുള്ളത് ഇത്രമാത്രം മാത്രമാണ് ” എന്നാൽ കഴിയുന്ന സഹായം ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ അയക്കുന്ന അതേപോലെ എല്ലാവരും സഹായിക്കാൻ മനസ്സു കാണിക്കണം”.
ചായക്കട നടത്തി കൊല്ലം പോർട്ട് ഓഫീസിന് സമീപം ജീവിക്കുന്ന സുബൈദയ്ക്ക് കൂട്ടായി ഭർത്താവും കുടുംബവും ഇതിൽ സസന്തോഷം പങ്കുചേരുന്നു. കോവിഡ് -19 ൻ്റെ ഈ ഘട്ടത്തിൽ ലോക്ഡൗണിൽ പെട്ടുപോയി എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്നാലാവുന്ന സഹായം മറ്റുള്ളവർക്ക് ചെയ്യാനാണ് സുബൈദ താത്ത ഇനിയും ആഗ്രഹിക്കുന്നത് .സുബൈദ താത്തയെ പോലെയുള്ള നല്ല മനസ്സുള്ള മാതൃകകളെ നമുക്കും നമ്മുടെ വരും തലമുറയ്ക്കും കണ്ടു പഠിക്കാം മാതൃകയാക്കാം.