Advertisement
ആരോഗ്യം

കുഞ്ഞുങ്ങളിൽ കൊവിഡ് വൈറസ് എങ്ങനെയാണ് ബാധിക്കുക;പഠനങ്ങൾ പറയുന്നത്

Advertisement

കോവിഡ് വൈറസ് -നവജാതശിശുക്കളിലും കുട്ടികളിലും ബാധിക്കുക എപ്രകാരം ആണ് എന്ന് :വിദഗ്ധ പഠനങ്ങൾ.

പ്രായമായവരിലെ കോവിഡ് ബാധയെ സംബന്ധിച്ചു നിരവധി കണ്ടെത്തലുകൾ പലരും നടത്തിയിട്ടുണ്ട്.എന്നാൽ കുട്ടികളിലെ വൈറസ് ബാധയെ പറ്റി വളരെ കുറവ് പഠനങ്ങൾ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. ഇപ്പോഴിതാ നവജാതശിശുക്കളിലും കുട്ടികളിലും വൈറസിന്റെ പ്രവർത്തനം ഏങ്ങനെ ആയിരിക്കുമെന്ന് പഠനങ്ങൾ പുറത്തു വന്നിരിക്കുകയാണ്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേർണലിൽ ആണ് ഇതു സംബന്ധിച്ച പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കുട്ടികളിൽ കോവിഡ് ബാധിച്ചാൽ കുറച്ച് ലക്ഷണങ്ങൾ മാത്രമേ കാണാനാവൂ എന്നു പഠനങ്ങൾ പറയുന്നു.അതേ സമയം കുട്ടികളിൽ വളരെ മുൻപ് തന്നെ രോഗം നിർണയിക്കാനും വേഗത്തിൽ തന്നെ രോഗം ഭേദമാക്കാനും കഴിയുന്നുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. 1065 പേരിലായി നടത്തിയ വ്യത്യസ്തമായ പഠനങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ചൈന,സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലായി ഒൻപതു വയസ്സ് വരെയുള്ള കുട്ടികളിലാണ് പഠനങ്ങൾ നടത്തിയതിയത്.പനിയും ചുമയും ആണ് അധികം പേരിലും കണ്ടെത്തിയ ലക്ഷണങ്ങൾ.

പഠനം നടത്തിയ കുട്ടികളിൽ ഒരു നവജാതശിശുവിന് മാത്രമേ രോഗം ഗുരുതരം ആവുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തിരുന്നുള്ളു.തീവ്ര പരിചരണത്തിലൂടെ ഈ കുഞ്ഞിനേയും രക്ഷപ്പെടുത്താനായി.ഈ കുഞ്ഞിനൊഴികെ മറ്റാർക്കും ഓക്‌സിജന്റെയോ വെന്റിലേറ്ററിന്റെയോ സഹായം ആവശ്യമായി വന്നിട്ടില്ല.

Advertisement
Advertisement