നമ്മുടെ വീട്ടിൽ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഈ ലോക്ഡൗൺ കാലത്ത് എങ്ങനെ കൈനിറയെ വരുമാനം നേടാമെന്നാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. വീട്ടിൽ വെറുതെയിരുന്ന് സമയം കളയുന്നതിനു പകരം, കത്രികയും മെഷീനും ഉപയോഗിച്ചുകൊണ്ട് മാത്രം അനായാസകരമായി ചെയ്യാവുന്ന വിദ്യായാണിത്. ഈ കൊറോണ കാലത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് മാസ്ക്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മാസ്ക് ധരിക്കുന്നതിന്റെ ഉപയോഗവും ഇത് നമ്മുടെ ജീവിത ശൈലിയിൽ ഉൾപ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്. അതിനാൽ കുറച്ചു കാലം വരെയെങ്കിലും നിർബന്ധമായും ഇത് ധരിക്കേണ്ടതുണ്ട്. മാസ്ക് നിർമ്മിച്ച് കടകളിലേക്ക് കൊടുത്തും, സ്വയം സരംഭകരായും, നമുക്ക് വിൽപ്പന നടത്തി ഇതിൽനിന്നും വരുമാനം നേടാവുന്നതാണ്.
മാസ്ക് തയ്യാറാക്കുന്നതും വളരെ എളുപ്പമുള്ള കാര്യമാണ് . ഇതിനായി വേണ്ടത് ഒരു കത്രികയും തയ്യൽ മെഷീനുമാണ്. ആദ്യം മാസ്‌കിന് ശരിയായ ഷേപ്പ് ലഭിക്കുന്നതിനുവേണ്ടി പേപ്പറിലാണ് വരക്കണം .അതിനുശേഷം ഇത് കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തു തുണിയിൽ വച്ച് വീണ്ടും കട്ട്ചെയ്തെടുക്കണം.ഈ രീതിയിലാണെങ്കിൽ നമുക്ക് കൃത്യമായ അളവിൽതന്നെ മാസ്ക് നിർമ്മിക്കാനാവും.
വിപണിയിൽനിന്നും നാം വാങ്ങുന്ന മാസ്കിനേക്കാൾ വളരെ ലാഭകരമായി ഇത്തരത്തിൽ നമുക്ക് ചെയ്യാവുന്നതാണ്. അതുപോലെതന്നെ ധാരാളം പേർക്ക് ഒരുവരുമാനമാർഗ്ഗമായും ഇത് സ്വീകരിക്കാവുന്നതാണ്. ഈ മാസ്ക് നിർമ്മാണ പ്രക്രിയയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.