Advertisement

സോണിയുടെ കിടിലന്‍ ഫോണ്‍ ഇന്ത്യയില്‍

Advertisement

സോണി എക്സ്പീരിയ XA1 അൽട്രാ ഇന്ത്യയിൽ.

കൺസ്യൂമർ ഇലക്ട്രോണിക്സ് നിർമാതാക്കളായ സോണിയുടെ ഏറ്റവും പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിറക്കി. എക്സ്പീരിയ XA1 അൽട്ര എന്ന ഈ മോഡലിന് വലിയ ആറ് ഇഞ്ച് ഡിസ്പ്ലേയും 23 മെഗാ പിക്സലിന്റെ കാമറയുമാണ് പ്രധാന സവിശേഷതകൾ. 29,990 രൂപയാണ് ഈ ഫോണിന്റെ വില. രാജ്യത്തെ റീട്ടയിൽ ശ്രൃഖല വഴിയാണ് വിൽപ്പന. ബാഴ്സലോണയിൽ ഈ ഫെബ്രുവരിയിൽ നടന്ന വേൽഡ് മൊബൈൽ കോൺഫറൻസ് 2017 ഇൽ ഈ ഫോൺ അവതരിപ്പിച്ചിരുന്നു. പ്രധാനമായും മെറ്റൽ കൊണ്ടാണ് ഈ ഫോൺ നിർമിച്ചിരിക്കുന്നത്. നാവിഗേഷൺ ബട്ടണുകൾ എല്ലാം തന്നെ സ്ക്രീനിൽ തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്.

>>കിടിലൻ സവിശേഷതകളുമായി MI മാക്സ് 2

1080*1920 പിക്സലിന്റെ 6 ഇഞ്ച് ഫുൽ എച്ച് ഡി യാണ് ഡിസ്പ്ലേ. 64 ബിറ്റ് മീഡിയടെക്ക് ഹീലിയോ P20 ഒക്ടാ കോർ പ്രൊസ്സസറാണ് ഫോണിന് കരുത്തു നൽകുന്നത്. 900Mhz മാലി T880 MP2 ആണ് ജി പി യു. നാല് ജീ ബി റാം. 64 ജീ ബി ഇന്റേർണൽ സ്റ്റോറേജ്. 256 ജീ ബി വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി സ്ലോട്ടും ഈ ഫോണിലുണ്ട്.
ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ കാമറ സെക്ഷന്‍ തന്നെയാണ്. 23 മെഗാ പിക്സലിന്റെതാണ് പിൻ കാമറ. എക്സിമോർ RS ഇമേജ് സെൻസർ, ഹൈബ്രിഡ് ആട്ടോ ഫോക്കസ്, 24 mm വൈഡ് ആങ്കിൽ ലെൻസ്, 16 മെഗാ പിക്സലിന്റെതാണ് മുൻ കാമറ ഒപ്പം ,എൽ ഇ ഡി ഫ്ലാഷും. എന്നിവയാണ് കാമറ ഫീച്ചേർസ്. 2700 mAh ആണ് ഈ ഫാബ്ലറ്റിന്റെ ബാറ്ററി കപ്പാസിറ്റി.ആൻഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് ഫോൺ എത്തുന്നത്. കണക്ടിവിറ്റിക്കായി 4G LTE, വൈ ഫൈ, ബ്ലൂടൂത്ത് , എന്നിവയുണ്ട്.

>>മികച്ച ബാറ്ററി ബാക്ക്അപ്പുമായി ഒരു അടാര്‍ ഫോണ്‍

Advertisement
Advertisement