ശബരിമല വനാതിർത്തിയിലെ ജനവാസ മേഖലയിൽ ആണ് കാട്ടാനക്ക് മുന്നിൽ പെട്ട അമ്മയെ ആനയ്ക്ക് മുന്നിലൂടെ ഓടി മകൻ രക്ഷപ്പെട്ടുത്തിയത് .അഴുതയാറ്റിൽകുളിക്കുവാനും തുണികഴുകുവാനുമായി പോയ 60 വയസുള്ള ‘അമ്മ ഓമനക്കും 35 വയസുള്ള മകൻ മനോജിന്റെയും മുന്നിലേക്ക് ആയിരുന്നു കാട്ടാന വന്നത്.
ആറിന്റെ മുന്നിൽ എത്തി തന്റെ ഓട്ടോ നിർത്തിയപ്പോൾ മുന്നിൽ ഒരു കാട്ടാന.ഭയവും പ്രായവും കാരണം അമ്മക്ക് ഓട്ടോയിൽ നിന്നും ഇറങ്ങുവാനായി സാധിച്ചില്ല.ഇത് മനസ്സിലാക്കിയ മകൻ മനോജ് ആനയുടെ ശ്രദ്ധ തിരിക്കുവാനായി ആനയ്ക്ക് മുന്നിലൂടെ തോർത്തും വീശി ഓടി.
ഇതോടു കൂടി ആന ഓട്ടോയിൽ നിന്നും ലക്ഷ്യം മാറ്റി മനോജിന് പിന്നാലെ ഓടി.
ഈ സമയം കൊണ്ട് ഒറ്റയിൽ ഉണ്ടായിരുന്ന ‘അമ്മ ഇറങ്ങി ഓട്ടോയിൽ നിന്നും മാറി.ഏകദേശം ഒരു കിലോമീറ്ററോളം മനോജിനെ പിന്തുടർന്ന ആന തിരികെയെത്തി ഓട്ടോ കുത്തിമറിച്ചു.നാട്ടുകാരും ഫോറെസ്റ്റ് ഓഫീസറും ആനയെ പിന്തിരിപ്പിക്കാൻ നോക്കിയിട്ട് നടന്നില്ല.കുറെ സമയം ഓട്ടോയുടെ അടുത്ത് തന്നെ നിന്ന ശേഷം ആണ് ആന കാട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞ 40 വർഷമായി ഇവിടെ ജീവിക്കുകയാണെന്നും ഇങ്ങനെ ഒരു അനുഭവം ആദ്യം ആണെന്നും അമ്മയും മനോജ്ഉം പറഞ്ഞു.മകന്റെ ധൈര്യവും ദിവത്തിന്റെ അനുഗ്രഹവും കൊണ്ടാണ് രക്ഷപെട്ടത് എന്ന് ‘അമ്മ ഓമന പറഞ്ഞു.