സോഷ്യൽ മീഡിയ വെറും ഒരു സമയം കൊല്ലി അല്ല ആലപ്പുഴക്കാരി ആയ ജിൻഷാ ബഷീറിന്.സോഷ്യൽ മീഡിയ വഴി നല്ലൊരു തുക മാസ വരുമാനം ഉണ്ടാക്കുകയും അതിലുപരി നിരവധി ആളുകൾക്ക് ചാരിറ്റി പ്രവർത്തനങ്ങളിലൂടെ സഹായങ്ങൾ എത്തിച്ചു നൽകുകയും ചെയുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആണ് ജിൻഷാ ബഷീർ.ജിൻഷാ ബഷീറിന്റെ വിവരങ്ങൾ വായിച്ചറിയാം.
ഇത് ജിൻഷ ബഷീർ. 3 മാസങ്ങൾക്കു മുൻപാണ് ഫേസ്ബുക്കിൽ വീഡിയോ ബ്ലോഗിങ്ങ് തുടങ്ങിയത്. തനിക്ക് ലഭിക്കുന്ന ചെറിയ അറിവുകൾ ചെറിയ വിഡിയോകളായി ജനങ്ങളുമായി പങ്കുവക്കാനാണ് ജിൻഷാ ഫേസ്ബുക് പേജ് കൊണ്ട് ഉദ്ദേശിച്ചത്.പേജ് തുടങ്ങി ആദ്യത്തെ വീഡിയോ ഇട്ടപ്പോൾ തന്നെ ഏകദേശം 5000 ലൈക് പേജിനു
ലഭിക്കുകയും അത് കൂടുതൽ വിഡിയോകൾ ചെയ്യുവാൻജിൻഷാക്ക് പ്രേരണ നൽകുകയും ചെയ്തു.
കഴിഞ്ഞ 3 മാസം കൊണ്ട് 2,15,000 ഫോളോവേഴ്സ് ആണ് പേജിനു ലഭിച്ചത്. ഈ കാലയളവിൽ 60 ഓളം വിഡിയോകൾ ചെയ്യുവാൻ ജിൻഷാക്ക് സാധിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വിഡിയോയും കണ്ടത്.1 മില്യൺ ആളുകൾ കണ്ട 5 ഓളം വിഡിയോകൾ ഈ കാലയളവിൽ ജിൻഷാക്ക് ചെയ്യുവാൻ കഴിഞ്ഞു.ചില വീഡിയോകൾക്ക് 50000 ഷെയറുകൾ വരെ ലഭിച്ചു.
ഇതിനിടയിൽ ഒരുപാട് ചാരിതാർഥ്യം ഉണ്ടായ മറ്റൊരു കാര്യം 6 ചാരിറ്റി വിഡിയോകൾ ചെയ്യാനും അത് വഴി 6 കുടുംബങ്ങളെ സഹായിക്കാനും കഴിഞ്ഞു എന്നുള്ളതാണ്. പ്രവാസ ജീവിതത്തിന്റെ 25 – )o നാൾ മരണപ്പെട്ട ഷാൻ
ഷാഹുലിന്റെ കുടുംബത്തിന് വേണ്ടി ജിൻഷാ ചെയ്ത വീഡിയോ പ്രവാസികൾ ഏറ്റെടുക്കുകയും ആ വീഡിയോ കണ്ട് അൽ ഖസീം പ്രവാസി സംഘം (സൗദി) പിരിച്ചെടുത്ത 11 ലക്ഷം രൂപ, പ്രവാസ ജീവിതത്തിന്റെ 25 – )o നാൾ മരണപ്പെട്ട ഷാൻ ഷാഹുലിന്റെ കുടുംബത്തിന് പൊതുമരാമത്തു വകുപ്പ് മന്ത്രി ശ്രീ: ജി സുധാകരൻ കൈമാറി. ശ്രീ: രാജേഷ് MLA , അൽ ഖസീം പ്രവാസി സംഘം പ്രതി നിധികൾ, പഞ്ചായത്ത് – ബ്ലോക്ക് പ്രതി നിധികൾ, സാംസ്കാരിക നേതാക്കൾ,
സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു .
അതിനു ശേഷം മലപ്പുറത്തുകാരി 1 വയസ്സുള്ള ആയിഷ മോൾക്ക് മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയക്ക് 30 ലക്ഷം രൂപക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുകയും വെറും 30 ദിവസം കൊണ്ട് 30 ലക്ഷത്തോളം രൂപ ലഭിക്കുകയും ചെയ്തു. ഇപ്പോഴും ഓരോ ദിവസവും ആ കുട്ടിയുടെ അക്കൗണ്ടിലേക്ക് തുക വന്നു കൊണ്ടിരിക്കുന്നു.
പിന്നീട് ജിൻഷാ ചെയ്ത ചാരിറ്റി വീഡിയോ അസുഖബാധിതരായ മതാപിതാക്കളുള്ള ജോലിക്ക് പോവാൻ സാധിക്കാത്ത 1 സെന്റ് ഭൂമി പോലുംസ്വന്തമായി ഇല്ലാത്ത വിവാഹ പ്രായമെത്തിയ 3 പെൺകുട്ടികളുള്ള കോഴിക്കോടുള്ള മുനീറിന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു. ആ കുടുംബത്തിന് ഒരു വീട് വച്ച് കൊടുക്കാനും ആ പെൺകുട്ടികളെ സ്ത്രീധനം ആഗ്രഹിക്കാതെ വിവാഹം ചെയ്യാൻ ഏതെങ്കിലും ചെറുപ്പക്കാർ മുന്നോട്ട് വരാനും വേണ്ടി ചെയ്ത വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കാണുകയും വർക്കലയിൽ നിന്നുള്ള ജംഷീർ എന്ന ഓട്ടോഡ്രൈവറായ ചെറുപ്പക്കാരൻ ഒരു രൂപ പോലും സ്ത്രീധനം വാങ്ങാതെ മൂത്ത കുട്ടിയെ വിവാഹം ചെയ്യുകയും ചെയ്തു. കുറച്ചു ദിവസം മുൻപ് ചെയ്ത ആ വീഡിയോ കണ്ട് ഏകദേശം 4 ലക്ഷം രൂപ അവർക്ക് സഹായമായി ലഭിക്കുകയും ചെയ്തു.
സൗദിയിൽ അറബിയുടെ വീട്ടിൽ കുടുങ്ങി പോയ പ്രിൻസി ജോസ് എന്ന യുവതി സഹായ അഭ്യർത്ഥനയുമായി അയച്ച ഓഡിയോ മെസ്സേജ് ജിൻഷാ പേജിൽ പോസ്റ്റ്ചെയ്തിരുന്നു. ഏകദേശം 6 മണിക്കൂറിനുള്ളിൽ തന്നെ വീഡിയോ കണ്ട സൗദിയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരായ ജാഫർ ചെറ്റാലി, അസ്ലം പാലത്ത്, നമിഷ അസ്ലം എന്നിവർ അവരെ അന്വേഷിച്ചു കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും നാട്ടിൽ എത്തിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുറം ലോകത്തെത്തിച്ച ആര്യയുടെ ദയനീയ അവസ്ഥയും ശ്രീജിത്തിന്റെ സെക്രെട്ടറിയറ്റിനു മുന്നിലെ സത്യാഗ്രഹവും ജിൻഷാ വീഡിയോ ചെയ്തിരുന്നു.
അവസാനമായി ജിൻഷാ ചെയ്ത ചാരിറ്റി വീഡിയോ കാൻസർ ബാധിച്ചു 25 കീമോ കഴിഞ്ഞ സ്വന്തം നാട്ടിൽ തന്നെ ഉള്ള ഗ്രിഫിൻ എന്ന ചെറുപ്പക്കാരനെകുറിച്ചാണ്.ഷാൻ ഷാഹുലിന് വേണ്ടി ജിൻഷാ ചെയ്ത വീഡിയോ കണ്ടു നാട്ടിലെ DYFI സംഘടന ജിൻഷാക്ക് “സോഷ്യൽ മീഡിയ ബ്ലോഗർ 2017 ” അവാർഡ് നൽകുകയുണ്ടായി. കേരളത്തിൽ
സ്വന്തമായി ഫേസ്ബുക്, യൂട്യൂബ് വീഡിയോ ചെയ്യുന്നവരുടെ കൂട്ടായ്മ “OCCOI -Original Content Creators of India”ജിൻഷാക്ക് അംഗത്വം നൽകിയിട്ടുണ്ട്.
തീർന്നില്ല.വ്യത്യസ്തമായ കാര്യങ്ങളെ കുറിച്ചാണ് ഇപ്പോൾ വിഡിയോകൾ ചെയ്യുന്നത്. ജനുവരി 7 നു കൊല്ലത്തു കേന്ദ്ര തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച തൊഴിൽമേളയെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.. സംഘാടകരെ പോലും അത്ഭുതപ്പെടുത്തി കൊണ്ട്ഏകദേശം 1 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് മേളയിലേക്ക് വന്നത്.
“പോലീസിന്റെ നടപടികൾ പൊതുജനങ്ങൾക്ക് വീഡിയോ എടുക്കാൻ അനുമതി ഉണ്ടോ…?”
“നിങ്ങൾ ഒരിക്കലെങ്കിലും സർക്കാർ ഓഫീസിൽ പോയിട്ടുള്ളവരാണെങ്കിൽ വെറും 10 രൂപ മുടക്കി വിവരാവകാശ നിയമം പ്രയോഗിച്ച് വളരെ പെട്ടെന്ന് തന്നെ നമ്മുടെ കാര്യം എങ്ങനെ സാധിച്ചെടുക്കാം എന്റെ അനുഭവം നിങ്ങളുമായി പങ്കുവക്കുന്നു”
ഇങ്ങനെ ഒരു സാദാരണ പൗരന് ആവശ്യമായ കാര്യങ്ങൾ ആണ് ജിൻഷാ തന്റെ വിഡിയോയിലൂടെ പറയുന്നത്. ഇത് കൂടാതെ സ്ഥലങ്ങളുടെ ട്രാവലോഗ് വിഡിയോകളും, സിനിമയുടെ വീഡിയോ റിവ്യൂകളും, ഹെൽത്ത് ടിപ്സുകളും, ഗവണ്മെന്റ്അറിയിപ്പുകളും, വാഹന റിവ്യൂകളും ഇലക്ട്രോണിക് ഗാഡ്ജറ്റുകളെ കുറിച്ചുള്ള വിവരങ്ങളും, സൗജന്യ ചികിത്സാ വിവരങ്ങളും എല്ലാം ജിൻഷാ വിഡിയോയിൽ ഉൾപെടുത്താറുണ്ട്. ബിടെക് കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞു ഒരു പ്രോഗ്രാമർ ആയി ജോലി ചെയ്തിരുന്ന ജിൻഷ ഇപ്പോൾ ആ ജോലി ഉപേക്ഷിച്ചു വീഡിയോ ബ്ലോഗ്ഗിങ്ങിനു വേണ്ടി സമയം ചിലവാക്കുകയാണ്. പ്രോഗ്രാമിങ് ജോലിയിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് enjoy ചെയ്ത് വർക്ക് ചെയ്യാൻ ഇപ്പോൾ ഇതിലൂടെ കഴിയുന്നുണ്ട്.
ജിൻഷായുടെ വിഡിയോകൾ കാണുന്ന ഒരുപാട് ആളുകൾ ഇപ്പോൾ പുറത്തൊക്കെ പോകുമ്പോൾ ജിൻഷായെ തിരിച്ചറിയുകയും പരിചയപ്പെടുകയും ചെയ്യുന്നുണ്ട്. ചില കുട്ടികൾ ഒക്കെവന്നു സെൽഫി ഒക്കെ എടുക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്ന് ജിൻഷ പറഞ്ഞു.
ജിൻഷായുടെ കുടുംബം :
25 വയസ്സുകാരിയായ ജിൻഷായുടെ വീട് ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ആണ്. ഹസ്ബൻഡ് ഫൈസൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ്.2 വയസ്സുള്ള ഒരു മോളുണ്ട്. പേര് ഇനാറാ. ജിൻഷായുടെ പപ്പ PWD കോൺട്രാക്ടർ ആണ്. മമ്മി House Wife ആണ്. ജിൻഷാക്ക് മറ്റു 2 സഹോദരിമാർ കൂടെ ഉണ്ട്.
ഭാവി പദ്ധതികൾ:
എല്ലാ മാസവും 2 ചാരിറ്റി വിഡിയോകൾ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ഇപ്പോൾ തന്നെ 10 ഓളം ചാരിറ്റി വിഡിയോകൾ ചെയ്യാനുള്ള വിഷയങ്ങൾ കിട്ടിയിട്ടുണ്ട്. ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ആണ് ആദ്യം പരിഗണിക്കുന്നത്. ഒരു ദിവസം ഒരു വീഡിയോ എന്ന കണക്കിൽ ഒരു മുഴുവൻ സമയ വീഡിയോ ബ്ലോഗർ ആവുകയാണ് ഇപ്പോൾ ജിൻഷായുടെ ലക്ഷ്യം. ജിൻഷായുടെ വിഡിയോകൾ മുഴുവൻ ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് ഔട്ഡോർ-ൽ ആണ്. അതിനു ചില സാങ്കേതിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. അത് കൊണ്ട് ഇൻഡോർ വീഡിയോ ഷൂട്ട് നു വേണ്ടി ഒരു സ്റ്റുഡിയോ സെറ്റ് ചെയ്യാൻ പ്ലാൻ ചെയ്യുന്നു. പേജിൽ 1 മില്യൺ ലൈക് തികക്കുക എന്നുള്ളതാണ് ജിൻഷായുടെ മറ്റൊരു ലക്ഷ്യം.
ജിൻഷായുടെ വിഡിയോകൾ ആളുകൾ ഡൗൺലോഡ് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. ജിൻഷാ ബഷീർ എന്ന ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി ചെയ്യുന്ന വിഡിയോകൾ എല്ലാം ഫേസ്ബുക്കിലും യൂട്യുബിലും അപ്ലോഡ് ചെയ്യുന്ന സമയത്തു തന്നെ വാട്സാപ്പിലും അപ്ലോഡ് ചെയ്യാൻ പ്ലാൻ ചെയ്യുന്നു. ആദ്യമൊക്കെ വീഡിയോ ഷൂട്ട് ചെയ്തിരുന്നത് മൊബൈൽ ഫോണിൽ ആയിരുന്നു. ഇപ്പോൾ ഒരു ഡിജിറ്റൽ ക്യാമറയിൽ ആണ് ഷൂട്ടിംഗ്. കുറച്ചുകൂടി സൗകര്യങ്ങൾ ഉള്ള ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങി വീഡിയോയുടെ മികവ് കൂട്ടാൻ
പദ്ധതിയുണ്ട്. ട്രാവലോഗ് ഷൂട്ടിന് വേണ്ടി ഒരു ഹെലിക്യാമറയും വാങ്ങാൻ ആലോചിക്കുന്നു. വീഡിയോ എഡിറ്റിംഗിന് വേണ്ടി ഇപ്പോൾ ഇപ്പോൾ ഫ്രീ സോഫ്റ്റുവെയറുകൾ ആണ് ഉപയോഗിക്കുന്നത്. നല്ല രീതിയിൽ പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗും ഫോട്ടോ എഡിറ്റിംഗും പഠിക്കുകയാണ് അടുത്ത ഒരു ലക്ഷ്യം. യൂട്യൂബിനെ പോലെ ഫേസ്ബുക്കും വീഡിയോയുടെ ഇടയിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടി തുടങ്ങാൻ പോകുന്നു (Monetization). സ്വന്തമായി ഫേസ്ബുക്കിൽ വീഡിയോ ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്തയാണത്. അത് വന്നു കഴിഞ്ഞാൽ വിഡിയോകൾ ആളുകൾ കാണുന്നതിന് അനുസരിച്ചു ഫേസ്ബുക് നമുക്ക് പണം നൽകും. ഒരുപാട് ഭാവിയുള്ള വലിയ ഒരു മേഖല തന്നെയാണത്.
വരുമാനം:
ജിൻഷാ ബഷീർ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഏകദേശം 28,000 സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലിൽ ചെയ്യുന്ന എല്ലാ വിഡിയോകളും അപ്ലോഡ് ചെയ്യുന്നുണ്ട്. ഗൂഗിൾ ആഡ്സെൻസ് അക്കൗണ്ട് ഉള്ളത് കൊണ്ട്യൂ ട്യൂബ് വഴി മാസം നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. ബ്ലോഗ്ഉണ്ട്. ഫേസ്ബുക് വഴി ആ ബ്ലോഗിലേക്കും ആളുകളെ എത്തിക്കുന്നത് വഴി ബ്ലോഗ് വഴിയും വരുമാനം ലഭിക്കുന്നുണ്ട്. ജിൻഷയുടെ വിഡിയോകൾ ലക്ഷക്കണക്കിന്
ആളുകൾ കാണുന്നത് കൊണ്ട് വീഡിയോയുടെ ഇടയിൽ കമ്പനികളുടെ പരസ്യം ലഭിക്കുന്നുണ്ട്. കമ്പനികൾ വിഡിയോകൾ സ്പോൺസർ ചെയ്യാൻ തയാറായി വരുന്നുണ്ട്. അത് വഴിയും വരുമാനം ലഭിക്കുന്നു. ഒരുപാട് കമ്പനികൾ അവരുടെ പ്രൊഡക്ടുകളെ സംബന്ധിച്ചും അവരുടെ സെർവീസുകളെ പരിചയപ്പെടുത്തിയതും പോസ്റ്റ് ഇടാൻ ആവശ്യപ്പെടാറുണ്ട്. നല്ല പ്രൊഡക്ടുകളും സർവീസുകളും പേജിൽ കൂടി പരിചയപ്പെടുത്താറുണ്ട്.ഇത് വഴിയൊക്കെ നല്ലൊരു തുക ഇപ്പോൾ മാസം സമ്പാദിക്കാൻ സാധിക്കുന്നുണ്ട്.
ജിൻഷായുടെ വീഡിയോകൾ കാണുവാൻ നിങ്ങൾക്ക് ഫേസ്ബുക് പേജ് ലൈക് ചെയ്യാം അല്ലെങ്കിൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാം.
ഫേസ്ബുക് പേജ് ഇതാണ്: www.facebook.com/JinshaOnline
യൂട്യൂബ് ചാനൽ ഇതാണ്: www.youtube.com/c/jinshabasheer