ദിവസം മുഴുവനും പലവിധ ജോലികളാൽ അലഞ്ഞു നടക്കുന്ന നമ്മൾ ഈ ക്ഷീണമെല്ലാം അകറ്റി അടുത്ത ദിവസത്തേക്കുള്ള ഊർജ്ജം നേടുന്നത് സുഖമായ നിദ്ര ലഭിക്കുന്നതിലൂടെയാണ്. എന്നാൽ ധാരാളം പേർ ഇത്തരത്തിൽ പൂർണമായി ഉറങ്ങാൻ സാധിക്കാത്തവരുണ്ട്. ജോലിഭാരവും മറ്റുപല കാരണങ്ങൾ കൊണ്ടുള്ള അമിതമായ സമ്മർദ്ദവും മൂലമായിരിക്കാം ഒരുപക്ഷേ ഉറക്കകുറവിന്റെ കാരണങ്ങൾ.
ഉറങ്ങാൻ കിടന്നതിനു ശേഷം ധാരാളം മണിക്കൂറുകൾ കഴിഞ്ഞും ഉറങ്ങാൻ സാധിക്കാത്ത ഒട്ടുമിക്ക ആളുകളും നമുക്കിടയിലുണ്ട്. എന്നാൽ ഇതിന്റെ കൃത്യമായ കാരണം എന്താണെന്ന് നമുക്കറിയില്ല. ഈ പ്രതിസന്ധിയിൽ നിന്ന് നമുക്ക് മുക്തി നേടുന്നതിനുള്ള ഒരു വിദ്യയാണ് ഇവിടെ പറയുന്നത്. ഈ പാനീയം കുടിച്ച് കഴിഞ്ഞാൽ നിമിഷനേരംകൊണ്ട് തന്നെ ഏതൊരു വ്യക്തിക്കും സുഖനിദ്ര ലഭിക്കും.
വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ പാനീയത്തിന് എന്തെല്ലാം ചേരുവകളാണ് ആവശ്യമെന്ന് താഴെ പറയുന്നു :
പാൽ – 1 ഗ്ലാസ്
ഇരട്ടിമധുരം – 1 ടേബിൾ സ്പൂൺ
ജീരകം പൊടിച്ചത്- 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു ഗ്ലാസ് പാലിൽ ഒരു ടേബിൾസ്പൂൺ ജീരകവും ഒരു ടേബിൾസ്പൂൺ ഇരട്ടി മധുരവും ചേർത്ത് നന്നായി ഇളക്കുക. ഇങ്ങനെ തയ്യാറാക്കിയ പാനീയം കിടക്കുന്നതിനു മുൻപ് ദിവസവും കുടിക്കുക. എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയതിനാൽ ഇത് ശരീരത്തിന് ദോഷകരമായി ബാധിക്കുകയില്ല. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയം ഉറക്കക്കുറവുള്ള എല്ലാവരും പരീക്ഷിച്ചു നോക്കുക. വളരെ എളുപ്പവും ഫലപ്രദവുമായ ഒരു രീതിയാണിത്.