മുഖക്കുരു കൗമാരക്കാരെ അലട്ടുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന വില്ലനാണ്. യൗവനത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ മുഖക്കുരു വരാനുള്ള കാരണങ്ങള്‍ പലതാണെങ്കിലും എളുപ്പം ഇല്ലാതാക്കിയില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. നല്ല ഭക്ഷണവും വൃത്തിയും ശീലമാക്കുന്നതിനൊപ്പം മുഖക്കുരു തടയാനുള്ള ചില സൂത്രങ്ങളിതാ…
വെള്ളരിക്ക പേസ്റ്റ് രൂപത്തില്‍ അരച്ച് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. ഒരാഴ്ച ഇങ്ങനെ ചെയ്താല്‍ മുഖത്തെ പാടുള്‍പ്പെടെ മുഖക്കുരു ഇല്ലാതാവും.
ചെറുനാരങ്ങ പിഴിഞ്ഞെടുത്ത് അല്‍പം വെള്ളം ചേര്‍ത്ത് ശുദ്ധമായ കോട്ടണ്‍ തുണി കൊണ്ട് മുക്കി മുഖത്ത് പുരട്ടുക.
മുഖക്കുരു ഉള്ള ഭാഗത്ത് ചെറുചൂടില്‍ ആവി കൊള്ളുന്നത് വ്യാപനം തടയാന്‍ സഹായകരമാകും.