കാഴ്ചയിൽ ചെറുതും എന്നാൽ അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയതുമായ ഒരു അതിമനോഹര ഭവനമാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാധാരണക്കാരനായ ഏതൊരു വ്യക്തിക്കും എളുപ്പത്തിൽ നിർമ്മിക്കാവുന്ന ഒരു ഭവനമാണ് 608 ചതുരശ്ര അടിയിൽ തയ്യാറാക്കിയിരിക്കുന്നത്.
വ്യത്യസ്തമാർന്ന ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന് ധാരാളം സവിശേഷതകളുണ്ട്. വിവിധതരത്തിലുള്ള ക്ലാഡിങ് കല്ലുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ ഇത് ഭവനത്തിന് എലഗന്റ് ലുക്ക് പ്രദാനം ചെയ്യുന്നു. നിരവധി ജനലുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ധാരാളം സൂര്യപ്രകാശം ഭവനത്തിലേക്ക് പ്രവേശിക്കുന്നതിനും ഇത് സഹായിക്കുന്നു.വ്യത്യസ്തമാർന്ന ഈ ഭവനത്തിലെ മറ്റ് സൗകര്യങ്ങൾ താഴെ പറയുന്നു
സിറ്റൗട്ട്
ലിവിംഗ് കം ഡൈനിംഗ് ഏരിയ
2 ബെഡ്‌റൂം
1 കോമൺ ബാത്ത്‌റൂം
കിച്ചൻ
വർക്ക് ഏരിയ
ലളിതമായ ഡിസൈനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പുറമെനിന്ന് നോക്കുന്നവർക്ക് ചെറിയ ഒരു ഭവനമായി തോന്നുമെങ്കിലും ധാരാളം സൗകര്യങ്ങൾ സമന്വയിപ്പിച്ചാണ് ഇത് പണിതിരിക്കുന്നത് . വെള്ളനിറം നിറം ഉപയോഗിച്ചിരിക്കുന്നതിനാൽ കൂടുതൽ വിശാലമായ ഒരു ഭവനമായി തോന്നിക്കുന്നതിനും സഹായിക്കുന്നു.മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ആധുനിക ഡിസൈനുള്ള ഇൻ്റീരിയറുകൾ. 10 ലക്ഷം രൂപ നിർമ്മാണ ചിലവ് വരുന്ന രീതിയിലാണ് ഓൾ ഇൻ വൺ ആർക്ക് ഐസ് ഈ ഭവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.