ലോക്ഡൗൺ കർശനമാക്കുന്നതോടെ വാഹനങ്ങളുടെ നിയന്ത്രണങ്ങളോടൊപ്പം, ഞായറാഴ്ചകളിൽ എല്ലാ കടകളും പൂർണ്ണമായി അടച്ചിടുന്നതിനുള്ള ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പലവിധ ആശങ്കകളും ജനങ്ങളുടെ ഇടയിലും ഉദ്യോഗസ്ഥരുടെ ഇടയിലും നിലനിന്നിരുന്നു .ഇന്ന് ഞായറാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. പ്രസ്തുത തീരുമാനം ഇന്ന് മെയ് 3 ഞായറാഴ്ച നടപ്പാക്കേണ്ടന്ന് പോലീസിന് സർക്കാർ നിർദ്ദേശം ലഭിച്ചിരുന്നു.
ലോക്ഡൗൺ പലവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്നതിനാൽ മെയ് 3 രണ്ടാംഘട്ട ലോക്ഡൗണിൽ ഉൾപ്പെടുന്നതിനാൽ രണ്ടാംഘട്ടത്തിലെ ഇളവുകൾ ഇന്ന് ബാധകമാകുന്നതോടെ സാധാരണ ഗതിയിൽ ഇളവുകളോടെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാം എന്ന് ഇന്നലെ വൈകുന്നേരം പോലീസ് മേധാവി പറഞ്ഞിരുന്നു. എന്നാൽ കടകൾക്ക് മേൽ കർശനനടപടി എടുത്ത് പോലീസ് നിർബന്ധിച്ച് കടകൾ അടയ്ക്കേണ്ടതായി വരുമോ എന്ന ആശങ്കയിൽ ഇന്ന് പഴയതുപോലെ ഒട്ടുമിക്ക കടകളും അടവ് തന്നെയായിരുന്നു.ആളൊഴിഞ്ഞ അവസ്ഥയായിരുന്നു എല്ലാ വഴികളിലും. അതിനാൽ ഇന്ന് പ്രതീക്ഷിച്ചതിലും കുറവ് ആളുകളെ വിപണിയിൽ ഉണ്ടായിരുന്നുള്ളുയെന്നും കട ഉടമകളും അഭിപ്രായപ്പെട്ടു.
തീരുമാനത്തിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ചയെക്കാൾ കടകളിൽ ആളുകളുടെ തിരക്ക് തീരെ അനുഭവപ്പെട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു. ആഴ്ചയിലെ മറ്റു ദിവസങ്ങളിലെപോലെ ഞായറാഴ്ച ഒറ്റസംഖ്യ ഇരട്ടസംഖ്യ വണ്ടികളുടെ നമ്പറിന് നിയന്ത്രണം ഇല്ലെങ്കിലും , കർശനമായ പരിശോധനയും, അവശ്യസർവീസിനും മാത്രമേ പോലീസ് വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. നിലവിൽ ലോക്ഡൗൺ ഇളവുകൾ വന്നതോടുകൂടി സാധാരണ ദിവസങ്ങളിൽ കടകൾ പ്രവർത്തിക്കുന്നതിനാൽ പെട്ടെന്ന് ഞായറാഴ്ച വന്ന ഈ പ്രഖ്യാപനം അധികം ആളുകളെ ബാധിക്കുകയില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.
image Courtesy : 660citynews.com