കേരളത്തിലെ സ്‌കൂളുകളിലെ സമയക്രമം മാറ്റുന്ന കാര്യം സർക്കാർ പരിഗണനയിൽ ആണെന്ന് മുഖ്യമന്തി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.മുൻപ് യാത്ര സൗകര്യങ്ങൾ ഒക്കെ കുറവായിരുന്നു.കുട്ടികൾക്ക് സ്‌കൂളിൽ എത്തി ചേരുവാൻ സമയം ആവശ്യം ആയിരുന്നു,ഇന്ന് സ്ഥിതി മാറി റോഡുകളും യാത്ര മാര്ഗങ്ങളും എല്ലാം വർധിച്ചു.ഈ ഒരു സാഹചര്യത്തിൽ ആണ് കേരളത്തിലെ സ്‌കൂളുകളിലെ സമയക്രമം മാറ്റുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്.
നേരത്തെ ആരംഭിച്ചു നേരത്തെ അവസാനിക്കുന്ന രീതിയിലേക്ക് നിലവിലുള്ള സമയക്രമം മാറ്റുവാൻ ആണ് ഉദ്ദേശിക്കുന്നത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ നാലര ലക്ഷം കുട്ടികൾ ആണ് പൊതു വിദ്യാലയങ്ങളിൽ ചേർന്നത്.
മുൻപ് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കുവാൻ രക്ഷിതാക്കൾ മടിച്ചിരുന്നു.എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല.പ്രൈവറ്റ് സ്‌കൂളുകളേക്കാൾ മിക്കച്ച നിലവാരത്തിൽ മികച്ച സ്മാർട്ട് ക്ലാസ് റൂമുകൾ ഉള്പടെ ഉള്ള ഒരു സാഹചര്യത്തിൽ സർക്കാർ സ്‌കൂളുകൾ എത്തി കഴിഞ്ഞു.ഭൗതിക അക്കാദമിക് നിലവാരം ഉയർന്നു.സർക്കാർ സ്‌കൂളുകളിലേക്ക് ഉള്ള കുട്ടികളുടെ വർദ്ധനവ് ഇതിനു ഉദാഹരണം ആണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെരുവമ്പായി എംയുപി സ്‌കൂളിനായി പുതുതായി നിര്‍മിച്ച അബ്ദുല്ല മാസ്റ്റര്‍-ഹുസൈന്‍ മാസ്റ്റര്‍ സ്മാരക ബഹുനില കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി കം റീഡിംഗ് റൂം, ഓഫീസ്, സ്റ്റാഫ് റൂം, ഓഡിറ്റോറിയം, ലിഫ്റ്റ് മൂന്ന് നിലകളിലായി 27 ഹൈടെക് ക്ലാസ് മുറികള്‍ തുടങ്ങിയ സംവിധാനങ്ങളടങ്ങിയ കെട്ടിടമാണ് മെരുവമ്പായി എംയുപി സ്‌കൂളിനായി പുതുതായി നിർമിച്ചത്.