Advertisement

സാംസങ്ങില്‍ നിന്നും പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി

Advertisement

സാംസങ് ഗാലക്സി ഓൺ മാക്സ്.

പ്രമുഖ കൊറിയൻ കൺസ്യൂമർ ഇലക്ട്രോണിക്സ് നിർമാതാക്കളായ സാംസങ്ങിന്റെ പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോണായ ഗാലക്സി ഓൺ മാക്സ് വിപണിയിലിറക്കി.നിരവധി സവിശേഷതകളുമായി എത്തുന്ന ഈ ഫോണിന് ₹ 16,900 രൂപയാണ് വില വരുന്നത്. നാല് ജീ ബി റാമും 5.7 ഇഞ്ചിന്റെ അമോൽഡ് ഡിസ്പ്ലേയും ഈ ഫോണിനെ മികച്ചതാക്കുന്നു. ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമാവുന്ന ഈ ഫാബ്ലെറ്റിൽ സാംസങ്ങിന്റെ പെയ് മിനി സപ്പോർട്ട് ചെയ്യും. കറുപ്പ് ,ഗോൽഡ് എന്നീ നിറങ്ങളിൽ ലഭിക്കന്ന ഈ ഫോൺ പ്രധാനമായും മത്സരിക്കുന്നത് സാംസങ് ഗാലക്സി ജെ7 പ്രൈം, ഹോണൊർ 8 , ഹോണർ 8 ലൈറ്റ്, മോട്ടോ ജി ഫൈവ് പ്ലസ്സ് , ഓപ്പോ എഫ് 3 , ഓപ്പോ F1s , എന്നീ മോഡലുകളോടാണ്.

>>365 രൂപക്ക് ദിവസേന 1GB ഇന്റര്‍നെറ്റ് ഒരു വര്‍ഷത്തേക്ക് സൌജന്യം

ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ.
ഇരട്ട സിമ്മിടുവാൻ കഴിയുന്ന ഈ ഫോൺ ആൻഡ്രോയിഡ് ന്യൂഗട്ട് 7.0 യിലാണ് പ്രവർത്തിക്കുന്നത്. 5.7 ഇഞ്ച് (1080*1920 പിക്സൽ) ഫുൽ എച്ച് ഡി ഡിസ്പ്ലേ. മീഡിയാടെക്ക് MTK P25 ഒക്ടാകോർ പ്രോസ്സസർ. നാല് ജീ ബി റാം. 32 ജീ ബി ഇന്റേർണൽ സ്റ്റോറേജും 256 ജീ ബി വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി സ്ലോട്ടും. ഫിങ്കർ പ്രിന്റ് സെൻസർ മുന്നിലെ ഹോം ബട്ടണിൽ നൽകിയിരിക്കുന്നു. f/1.7 അപ്പേർച്ചർ ലെൻസുള്ള 13 മെഗാ പിക്സലിന്റെ പിൻ കാമറ ഒപ്പം എൽ ഇ ഡി ഫ്ലാഷ്. f/1.9 അപ്പേർച്ചർ ലെൻസോടുകൂടി 13 മെഗാ പിക്സലിന്റെ മുൻ കാമറ, എൽ ഇ ഡി ഫ്ലാഷ്. ഗാലക്സി ഓൺ മാക്സിന്റെ കാമറ കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങൽ നൽകുന്നതാണ്. കണക്ടിവിറ്റി ഓപ്ഷനുകൾ, 4G വോൽട്ട്, വൈ ഫൈ, ബ്ലൂടൂത്ത്, 3.5 mm ഓഡിയോ ജാക്ക്, മൈക്രോ യു എസ് ബി പോർട്ട് എന്നിവയുണ്ട്. 3300 mAh ബാറ്ററിയാണ് ഈ ഫോണിന് ബാക്കപ്പ് നൽകുന്നത്.

>>ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരു കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍

Advertisement
Advertisement