വമ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും.പക്ഷെ ഇത്തവണ ഓഫറുകള്‍ വാരി കോരി നല്‍കിയിരിക്കുന്നത് പുതിയ ജിയോ ഫൈ ഡിവൈസ് വാങ്ങുന്നവര്‍ക്കായാണ്.ഈ മാസത്തോടു കൂടി റിലയന്‍സ് ജിയോ പ്രഖ്യാപിച്ച ധന്‍ ധനാ ധന്‍ ഓഫര്‍ അവസാനിക്കുകയാണ്.ഈ അവസരത്തില്‍ ആണ് ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്തുവാന്‍ പുതിയ ഓഫറും ആയി ജിയോ എത്തിയിരിക്കുന്നത്.
പുതിയ റിലയന്‍സ് ജിയോ വൈ ഫൈ ഡിവൈസ് വാങ്ങുന്നവര്‍ക്ക് 99 രൂപയുടെ പ്രൈം മെമ്പര്‍ഷിപ് എടുത്താല്‍ മൂന്ന് ഓഫറുകള്‍ തിരഞ്ഞെടുക്കാം.
>>വാങ്ങാം 15,000 രൂപക്ക് ഒരുഗ്രൻ ലാപ്ടോപ്പ്
ആദ്യത്തെ ഓഫര്‍ 149 രൂപയുടെ ആണ്.149 രൂപക്ക് റീചാര്‍ജ് ചെയ്‌താല്‍ ഒരു വര്‍ഷത്തേക്ക് 24GB സൌജന്യ അതിവേഗ 4G ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാം.എല്ലാ മാസവും 2GB വിതം ആകും ഉപയോഗിക്കാന്‍ സാധിക്കുക.
അടുത്ത ഓഫര്‍ 309 രൂപയുടേത് ആണ്.309 രൂപക്ക് റീചാര്‍ജ് ചെയ്‌താല്‍ അടുത്ത 6 മാസത്തേക്ക് ദിവസേന 1 ജിബി നിരക്കില്‍ 4ജി ഡാറ്റ നിങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കും.
മൂന്നാമത്തെ ഓഫര്‍ 509 രൂപയുടേത് ആണ്.509 രൂപക്ക് റീചാര്‍ജ് ചെയ്‌താല്‍ ദിവസേന 2GB നിരക്കില്‍ അടുത്ത നാലുമാസത്തേക്ക് സൗജന്യമായി 4G ഡാറ്റ നിങ്ങള്‍ക്ക് ആസ്വദിക്കുവാന്‍ സാധിക്കും.അതായത് അടുത്ത നാല് മാസത്തേക്ക് 224 ജിബി ഡാറ്റ നിങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കും.മറ്റു കസ്റ്റമര്‍ക്കായുള്ള പുതിയ ഓഫറുകള്‍ ഈ മാസം 21 നു നടക്കുന്ന റിലയന്‍സ് വാര്‍ഷിക പൊതു യോഗത്തില്‍ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
>>500 രൂപക്ക് ഒരു 4G ഫോണ്‍ സ്വന്തമാക്കാം