എത്ര ശ്രദ്ധിച്ചാലും ഒരിക്കലെങ്കിലും നമ്മുടെ വിലപ്പെട്ട ഡോക്യൂമെന്റസ് അറിയാതെ ഡിലീറ്റ് ആയി പോയിട്ടുണ്ടാകും.ചിലപ്പോൾ ചിത്രങ്ങൾ ആവാം ,ചിലപ്പോൾ വീഡിയോകൾ ആവാം,ചിലപ്പോൾ വോയ്‌സ് ക്ലിപ്പുകൾ ആവാം.സത്യത്തിൽ നമ്മുടെ ഡിവൈസിൽ നിന്നും ഒരു ഫയൽ നമ്മൾ ഡിലീറ്റ് ആക്കിയാൽ നമുക്ക് നോർമലി ആക്സസ് ചെയ്യുവാൻ സാധിക്കാത്ത വിധം ഡിലീറ്റ് ആവും എങ്കിലും ആ ഫയൽ ഉണ്ടായിരുന്ന സ്‌പേസിൽ വേറെ ഒരു ഫയൽ ഓവർ write ചെയ്യപ്പെടുന്നത് വരെ ഉണ്ടാവും.അത് കൊണ്ട് തന്നെ ഒരു ഫയൽ ഡിലീറ്റ് അയാൾ അത് റിക്കവറി ചെയ്യണം എന്നുണ്ടെങ്കിൽ വേറെ ഒരു ഫയൽ ഫോണിലേക്ക് കയറ്റുവാൻ പാടില്ല .അതായത് ഫോട്ടോ വീഡിയോ ഒന്നും എടുക്കരുത് , ഒന്നും ഡൌൺലോഡ് ചെയ്യരുത്.അങ്ങനെ ചെയ്താൽ പുതിയ ഫയൽ നമ്മുടെ ഡിലീറ്റ് ആയ ഫയലിന്റെ സ്‌പേസിൽ ഓവർ write ചെയ്യപ്പെട്ടാൽ പിന്നീട് നമുക്കത് റിക്കവറി ചെയ്യാൻ പറ്റി എന്ന് വരില്ല.അത് കൊണ്ട് ആ കാര്യം ശ്രദ്ധിക്കുക.
അതിനു ശേഷം വേണ്ടത് ഒരു റിക്കവറി സോഫ്ട്‍വെയർ ആണ്.അതിനായി നിങ്ങൾക്ക് വണ്ടർ ഷെയറിന്റെ Recoverit Data Recovery Software പരിഗണിക്കാം,ഇത് ഫ്രീ സോഫ്ട്‍വെയർ ആണ് .ഈ സോഫ്ട്‍വെയർ ഉപയോഗിച്ച് നിങ്ങൾക്ക് താഴെ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യുവാനായി സാധിക്കും.
ഈ ആപ്പ് നിലവിൽ മാക് & വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് ലഭ്യമായിട്ടുള്ളത്.മൊബൈൽ ഓസ് ൽ ലഭ്യമല്ല