Advertisement
സോഷ്യൽ മീഡിയ

നിങ്ങൾ പുതുതായി സ്ഥലം വാങ്ങാൻ പോവുകയാണോ ?സ്വന്തമായി സ്ഥലമുള്ള ആളാണോ

Advertisement

നമ്മൾ സ്ഥലം വാങ്ങുമ്പോൾ സ്ഥലത്തിന്റെ സൗകര്യങ്ങൾ മാത്രം നോക്കിയാൽ പോരാ സ്ഥലം പോക്ക് വരവ് ചെയ്തത് ആണോ എന്ന് കൂടി നോക്കണം.പോക്ക് വരവ് ചെയ്യാത്ത ഒരു സ്ഥലം ആണെങ്കിൽ നിങ്ങൾക്ക് ആ സ്ഥലം പിന്നീട് വിൽക്കുവാനോ ,ആ സ്ഥലത്തു വീട് വെക്കുവാനോ കറന്റ് കണക്ഷൻ എടുക്കുവാനോ അങ്ങനെ ഒന്നിനും തന്നെ സാധിക്കില്ല.പല ആളുകളും ഇത് നോക്കാതെ സ്ഥലം വാങ്ങി കുടുങ്ങിയിട്ടുണ്ട്.

സാധാരണ ഒരു വ്യക്തിക്ക് ഇതിനെ പറ്റി ധാരണ ഒന്നും ഉണ്ടാവില്ല.ഈ അറിവില്ലായ്മ ആണ് പലപ്പോഴും നമ്മളെ കുരുക്കിൽ കൊണ്ടുപോയി ചാടിക്കുന്നത്.നമ്മൾ ഒരാളുടെ കയ്യിൽ നിന്നും സ്ഥലം വാങ്ങി കഴിഞ്ഞാൽ സ്ഥലം നമ്മൾ വാങ്ങിയതായി ഗവർമെന്റിന്റെ അറിയിക്കണം.ഇതിനാണ് പോക്കുവരവിന് ആവശ്യകത.സ്ഥലം വാങ്ങിയാൽ ഉടൻ തന്നെ പോക്ക് വരവ് നടത്തി കരം അടച്ച രസീത് വാങ്ങണം.ഇത് ചെയ്‌താൽ മാത്രം ആ സ്ഥലം നമ്മുടേതായി മാറുകയുള്ളൂ.ആധാരം രജിസ്‌ട്രേഷൻ നടത്തി നാല്പത് ദിവസത്തിനുള്ളിൽ തന്നെ പോക്കുവരവ് ചെയ്തെടുക്കാം.

പോക്കുവരവിനെ പറ്റി കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണൂ

Advertisement
Advertisement