ഇടതുപക്ഷ സർക്കാർ ഭരണത്തിൽ കയറിട്ട് നാല് വർഷം തികയുന്ന അവസരത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എല്ലാ രംഗത്തും സർക്കാർ പൂർണ പരാജയം ആയിരുന്നു എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം വ്യകത്മാക്കിയത്.
കൊവിടിന്റെ മറവിൽ അഴിമതിയും ഭരണ പരാജയവും മറക്കുവാൻ ആണ് ഗവർമെന്റ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ കഴിഞ്ഞ നാല് വർഷം കൊണ്ട് പൂർത്തികരിച്ചുവെന്നത് അവകാശവാദം മാത്രമാണ്.പുതിയ കേരളത്തിനായി ഒരു പദ്ധതിയും 4 വർഷത്തിനിടെ ആരംഭിച്ചിട്ടില്ല.ഏത് സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ മാത്രമേ ഈ സർക്കാരും ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഇടക്ക് ചെറിയ ലാഭത്തിൽ വന്ന പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം നഷ്ടത്തിൽ ആണെന്നും .ഈ ഗവർമെന്റിന്റെ പി.ആർ ഏജൻസികളെവച്ചുള്ള മുഖം മിനുക്കൾ ജനങ്ങൾ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.