ഖത്തറിൽ പുതിയ തൊഴിൽ നിയമങ്ങൾ ,മിനിമം കൂലി പ്രഖ്യാപിച്ചു

ഖത്തറിൽ തുടർച്ചയായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന തൊഴിൽ നിയമ പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു.ഇനി മുതൽ പ്രതിമാസ മിനിമം വേതനം 1000 റിയാൽ ആണ്.അത് പോലെ തന്നെ ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറുന്നതിനു ഇനിമുതൽ തൊഴിൽ ഉടമയുടെ അനുമതിയും വേണ്ട.

Advertisement

2022 ഫുട്‍ബോൾ ലോകകപ്പ് ഖത്തറിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ വിദേശികൾ ഖത്തറിൽ ജോലി ചെയ്‌യുന്നുണ്ട്.അവരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് വേണ്ടി കൂടി ആണ് തൊഴിൽ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറുമ്പോൾ തൊഴിൽ ഉടമയുടെ അനുമതി വേണ്ട എങ്കിലും മാറുന്നതിനും ഒരു മാസം മുൻപ് തൊഴിൽ ഉടമയെ രേഖാമൂലം അറിയിക്കണം.ജോലിക്ക് കയറിട്ട് 2 വർഷം കഴിഞ്ഞെങ്കിൽ 2 മാസം മുൻപെങ്കിലും തൊഴിൽ ഉടമയെ ഇക്കാര്യം അറിയിക്കണം.

മിനിമം കൂലി തൊഴിലാളിക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഉള്ള നടപടികൾ ഗവർമെന്റ് കൈക്കൊള്ളും.ശമ്പളം കൊടുക്കാത്ത തൊഴിൽ ഉടമയിൽ നിന്നും പിഴ ഈടാക്കുകയും ചെയ്യും.പശ്ചിമഏഷ്യയിൽ മിനിമം കൂലി നടപ്പിലാക്കുന്ന ആദ്യ രാജ്യം ആണ് ഖത്തർ.