കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പടെയുള്ള ആട് ജീവിതം സിനിമയുടെ ഭാഗമായുള്ളവർ തിരികെ കേരളത്തിലെത്തി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്ന വന്ദേ ഭാരത് മിഷന് കീഴിൽ ആണ് സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത്.വെള്ളിയാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലാണ് നടനും മറ്റ് 57 പേരുമടങ്ങുന്ന സംഘം തിരികെ എത്തിയത്.
എയർ ഇന്ത്യയുടെ പ്രത്യേക വിമാനം വഴി 187 ഇന്ത്യൻ പൗരന്മാരെ ജോർദാനിലെ അമ്മാനിൽ നിന്നും ഡൽഹിയിലേക്കും കൊച്ചിയിലേക്കും എത്തിച്ചു. ആദ്യം ദില്ലിയിൽ എത്തിയ ശേഷമാണ് കൊച്ചിയിലേക്ക് വിമാനം എത്തിയത്.എല്ലാവരും തന്നെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പ്രകാരം ഉള്ള 14 ദിവസത്തെ ക്വാറന്റൈനിലേക്ക് മാറി.
രണ്ടു മാസത്തിനു മുകളിലായി ആട് ജീവിതം സംഘം ജോർദാനിൽ ലോക്ക് ഡൗണിൽ കുടുങ്ങി തിരികെ വരുവാൻ സാധിക്കാത്ത അവസ്ഥയിൽആയിരുന്നു.ഇടക്ക് സിനിമ ഷൂട്ടിങ് നിർത്തി വെക്കേണ്ടി വന്നിരുന്നു എങ്കിലും സിനിമ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം ആണ് സംഘം തിരിച്ചത്.