Advertisement
ടിപ്സ്

ഗർഭകാലത്തെ ഉറക്കമില്ലായ്മ ഇനി എളുപ്പം പരിഹരിക്കാം

Advertisement

ഗർഭകാലത്ത് ഉറക്കക്കുറവ് എല്ലാവരിലും സാധാരണമാണ്. ഉറക്കം പ്രായഭേദമന്യേ എല്ലാവർക്കും അത്യവശ്യമാണ്. ചുരുങ്ങിയത് എട്ടു മണിക്കൂർ ഉറക്കം അത്യവശ്യമാണ്.ഗർഭിണികളുടെ കാര്യമെടുത്താൽ ഗർഭകാലത്ത് ഉറക്കം കുറയുന്ന അവസ്ഥയാണുള്ളത്. പക്ഷെ ഉറക്കം കൂടുതൽ വേണ്ട കാലമാണ് ഗര്ഭകാലം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗർഭകാലത്തെ ഉറക്കമില്ലായ്മ പരിഹരിക്കാനാകും.ഉറക്കക്കുറവ് മാറ്റാനായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ നമുക്ക് പരിചയപ്പെടാം.

വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം കിട്ടുന്നതിന് ഏറെ സഹായകമാണ്. എന്നാല്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് വ്യായാമം ചെയ്യരുത്. കഫീന്‍ അടങ്ങിയ കാപ്പി പോലുളള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക.ഉറങ്ങുന്നതിന് മുമ്പ് അല്‍പ്പനേരം ശാന്തമായും സ്വസ്ഥമായും ഇരിക്കുക. ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഉറക്കം വരാൻ സഹായിക്കും. മൃദുവായ സംഗീതം കേൾക്കുന്നതും ഉറക്കം വരാൻ നല്ലതാണ്.

അങ്ങനെ നമ്മെ ആയാസരഹിതമാക്കുവാന്‍ സഹായിക്കുന്ന ഏതെങ്കിലും ചെയ്താൽ ഉറക്കം താനെ വന്നോളും.പകല് നേരത്ത് ധാരാളം പാനീയങ്ങൾ കുടിക്കുക. രാത്രി കിടക്കുന്നതിന് മുമ്പ് പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക.

Advertisement
Advertisement