വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾ തിരികെ നാട്ടിലേക്ക് വരുകയാണെങ്കിൽ താമസിപ്പിക്കാനുള്ള ക്വാറന്റീന്‍ സൗകര്യം കേരളം തയ്യാറാക്കി കഴിഞ്ഞു.നിരീക്ഷണത്തിനും രോഗം ബാധിച്ചവർക്ക് ചികിത്സ നൽകുന്നതിനും കേരളം തയാറാണ്.വിസിറ്റിങ് വിസയിൽ പോയി ജോലി ഒന്നുമില്ലാതെ കുടുങ്ങി കിടക്കുന്നവർക്കും വിവിധ രോഗങ്ങൾ ഉള്ളവർക്കും പ്രായമായവർക്കും ആയിരിക്കും മുൻഘടന.എന്നാൽ ഇതിനു കേന്ദ്രത്തിന്റെ അനുവാദം ആവശ്യമായുണ്ട്.കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.ഇന്നത്തെ വാർത്ത സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദിവസേന ഉള്ള വാർത്ത സമ്മേളനം നിർത്തിയ തീരുമാനം പിൻവലിച്ചു.ലോക്ക് ഡൌൺ തീരുന്ന മെയ് 3 വരെ എല്ലാ ദിവസവും വൈകിട്ട് ആറു മണിക്ക് വാർത്ത സമ്മേളനം ഉണ്ടാകും എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.പ്രവാസികളുടെ പ്രശ്നങ്ങൾ ഉള്ളതിനാലും അവരുടെ അഭ്യർത്ഥന മാനിച്ചുമാണ് വാർത്ത സമ്മേളനം തുടരുവാനായി തീരുമാനിച്ചത്.
സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു അതോടൊപ്പം ഇന്ന് 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.കാസര്‍ഗോഡ് ജില്ലയിലെ 19 പേരുടേയും ആലപ്പുഴ ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.ഇതോടു കൂടി ആലപ്പുഴ ജില്ലാ കോവിഡ് വിമുക്ത ജില്ലയുടെ പട്ടികയിൽ ഇടം നേടി